ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ്പ് വഴി ഓരോ ദിവസവും ഉപയോക്താക്കള്‍ കൈമാറ്റം ചെയ്യുന്നത് 700 കോടി വോയ്സ് മെസേജുകളാണ്. ഇതോടെ വോയ്‌സ് സന്ദേശങ്ങൾക്കായി വാട്സാപ് ആറ് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു. വാട്സാപ്പിന്റെ പുതിയ വോയ്‌സ് മെസേജ് ഫീച്ചറുകൾ അപ്‌ഗ്രേഡ് ചെയ്‌തതായി വ്യാഴാഴ്ചയാണ് അറിയിപ്പ് വന്നത്. ഇപ്പോൾ ഉപയോക്താക്കൾക്ക് വ്യത്യസ്ത സ്പീഡിൽ വോയ്സ് മെസേജുകൾ പ്ലേ ചെയ്യാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് പ്രിവ്യൂ ചെയ്യാനും വാട്സാപ് അനുവദിക്കുന്നുണ്ട്.

2013ലാണ് വാട്സാപ് ആദ്യമായി വോയ്‌സ് മെസേജിങ് തുടങ്ങിയത്. ഇതോടെ ആശയവിനിമയം നടത്തുന്ന രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. ഉപഭോക്താക്കൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വോയ്‌സ് മെസേജുകളാണ്. ഇതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വോയ്സ് മെസേജിങ് സേവനങ്ങൾ നൽകുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു. ശബ്ദത്തിലൂടെ വികാരമോ ആവേശമോ പ്രകടിപ്പിക്കുന്നത് വാചകത്തേക്കാൾ മികച്ച അനുഭവമാണ് നൽകുന്നത്. കൂടാതെ പല സാഹചര്യങ്ങളിലും വോയ്‌സ് സന്ദേശങ്ങളാണ് ആശയവിനിമയത്തിനു നല്ലതെന്നും വാട്സാപ്പിന്റെ കുറിപ്പിൽ പറയുന്നുണ്ട്.

∙ ഔട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക്: ചാറ്റിൽ നിന്ന് പുറത്തുകടന്നാലും വോയ്‌സ് സന്ദേശം കേൾക്കാം, അതുവഴി നിങ്ങൾക്ക് മൾട്ടിടാസ്‌ക് ചെയ്യാനോ മറ്റ് സന്ദേശങ്ങൾ വായിക്കാനോ പ്രതികരിക്കാനോ കഴിയും.

∙ റെക്കോർഡിങ് താൽക്കാലികമായി നിർത്തുക/ പുനരാരംഭിക്കുക: ഒരു വോയ്‌സ് സന്ദേശം റെക്കോർഡുചെയ്യുമ്പോൾ റെക്കോർഡിങ് താൽക്കാലികമായി നിർത്തി വീണ്ടും അതേ വോയ്സ് മെസേജ് പുനരാരംഭിക്കാനും സാധിക്കും. അതായത് വോയ്സ് മെസേജ് റെക്കോർഡ് ചെയ്യുന്നതിനിടെ എന്തെങ്കിലും തടസം നേരിട്ടാൽ പോസ് ചെയ്ത് പ്രശ്നം പരിഹരിച്ച് വീണ്ടും വോയ്സ് റെക്കോർഡിങ് പുനരാരംഭിക്കാം.

∙ വേവ്ഫോം വിഷ്വലൈസേഷൻ: വോയ്‌സ് മെസേജിൽ ശബ്‌ദത്തിന്റെ വിഷ്വൽ പ്രാതിനിധ്യം (വിഷ്വൽ തംരംഗം) കാണിക്കുന്നു. ഇത് റെക്കോർഡിങ്ങിനെയും സഹായിക്കും. 

∙ ഡ്രാഫ്റ്റ് പ്രിവ്യൂ: ശബ്ദ സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് വീണ്ടും പരിശോധിക്കാൻ അവസരം.

∙ റിമംബർ പ്ലേബാക്ക്: വോയ്‌സ് മെസേജ് കേൾക്കുമ്പോൾ താൽക്കാലികമായി നിർത്തിയാൽ പിന്നീട് നിർത്തിയിടത്ത് നിന്ന് തന്നെ എടുക്കാം.

∙ ഫോർവേഡ് ചെയ്ത സന്ദേശങ്ങളിൽ വേഗത്തിലുള്ള പ്ലേബാക്ക്: പതിവ്, ഫോർവേഡ് സന്ദേശങ്ങളിൽ സന്ദേശങ്ങൾ വേഗത്തിൽ കേൾക്കാൻ 1.5x അല്ലെങ്കിൽ 2x വേഗത്തിൽ വോയിസ് സന്ദേശങ്ങൾ പ്ലേ ചെയ്യാം.

By admin

Leave a Reply

Your email address will not be published. Required fields are marked *