വോയ്‌സ് നോട്ടുകൾ റെക്കോർഡുചെയ്യുന്നതും അയയ്‌ക്കുന്നതും വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ആപ്പിൽ ഉടൻ ലഭ്യമാവും. വാട്സ് ആപ്പിൽ ലഭ്യമായ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് വോയ്സ് മെസേജ് അയക്കാനുള്ള ഫീച്ചർ. ഫീച്ചർ ഉപകാരപ്രദമാണെങ്കിലും ഒരു ചെറിയ പ്രശ്നം നിലനിൽക്കുന്നു. ഇടക്ക് വച്ച് വല്ലതും തെറ്റിപ്പോയാൽ നിങ്ങൾ ആദ്യം മുതൽ വീണ്ടും ആ മെസേജ് റെക്കോഡ് ചെയ്യേണ്ടി വരും.

ആ പ്രശ്നം ഉടൻ മാറാൻ ഒരുങ്ങുന്നു. വോയ്‌സ് നോട്ട് റെക്കോർഡിംഗുകൾ താൽക്കാലികമായി നിർത്താനും പുനരാരംഭിക്കാനും കഴിയുന്ന ഒരു പുതിയ ഫീച്ചർ ആപ്പിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് വിവരം. ഇത് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന ഫീച്ചറാണ്. കാരണം ഒരു കാർ ഹോൺ അടിക്കുകയോ കൊച്ചുകുട്ടി കരയുകയോ പോലുള്ള എന്തെങ്കിലും തടസ്സം ഉണ്ടായാൽ റെക്കോർഡിംഗ് പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല.

ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.6.7ൽ ആപ്പിലെ വോയ്‌സ് റെക്കോർഡിംഗ് ബാറിൽ താൽക്കാലികമായി പോസ്/റീസം ബട്ടൺ ചേർത്തതായി വാട്സ്ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഡബ്ല്യുഎ ബീറ്റ ഇൻഫോ എന്ന ബ്ലോഗ് റിപ്പോർട്ട് ചെയ്യുന്നു. ഡിലീറ്റ് ബട്ടണിന്റെ തൊട്ടടുത്ത് മുൻപ് സ്റ്റോപ്പ് ബട്ടൺ ഉണ്ടായിരുന്ന ഇടത്താണ് പുതിയ ബട്ടൺ.

വാട്ട്‌സ്ആപ്പിന്റെ നിലവിലെ വോയ്‌സ് നോട്ട് ഫീച്ചറിൽ റെക്കോഡിങ് തുടങ്ങാനും അവസാനിപ്പിക്കാനുമുള്ള ഫീച്ചറുകളാണുള്ളത്. ഒരു കൈകൊണ്ട് ബട്ടൺ അമർത്തിപ്പിടിക്കാതെ തന്നെ ഉപയോക്താക്കൾക്ക് റെക്കോർഡ് ബട്ടൺ ലോക്ക് ചെയ്യാനും ദൈർഘ്യമേറിയ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയും. എന്നിരുന്നാലും താൽക്കാലികമായി നിർത്തി വോയ്‌സ് റെക്കോർഡിംഗുകളിലേക്ക് തിരികെയെത്താനുള്ള ഇല്ലായിരുന്നു. അത് വളരെ ആവശ്യമാണ്.

നിലവിൽ ഈ ഫീച്ചർ ബീറ്റ പതിപ്പിലാണ്. അതിനാൽ നിങ്ങളുടെ ഫോണിൽ ഇത് ലഭ്യമാവാൻ കണ്ടെത്തുന്നതിന് കുറച്ച് സമയമെടുക്കും. ഐഒഎസിലും ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കും കുറച്ചുകാലമായി ഈ ഫീച്ചർ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *