ഓൺലൈൻ പരസ്യ വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി നിയമവിരുദ്ധമായ ഇടപാടിന് അംഗീകാരം നൽകുന്നതിൽ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും മുൻനിര മേധാവികൾ നേരിട്ട് പങ്കെടുത്തതായി ആരോപണം. അമേരിക്കയിലെ ദി വാൾ സ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കമ്പനി ഓൺലൈൻ പരസ്യ വിൽപ്പനയിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിക്കുന്നു.
വർഷങ്ങളോളം പരസ്യദാതാക്കളെയും പ്രസാധകരെയും ഗൂഗിൾ കബളിപ്പിച്ചുവെന്നാണ് കേസ്. കമ്പനിയുടെ നടപടികളിൽ ചില രഹസ്യ പരിപാടികൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ, ചില കമ്പനികളുടെ വിൽപ്പന കുറവാണ്. അത് കൊണ്ട് തന്നെ പരസ്യദാതാക്കൾക്ക് പരസ്യത്തിന് ഉയർന്ന വില നൽകേണ്ടിവരുന്നു.