ഫേസ്ബുക്ക് മാതൃ കമ്പനി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അതിന്‍റെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ ഏറെ ജനപ്രിയമായ ഒരു പ്രത്യേകതയാണ്. 2020 നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്ട്സ്ആപ്പ് ഇപ്പോള്‍ ഉപയോക്താവിന് സൌകര്യമായ രീതിയില്‍ ക്രമീകരിക്കാം എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. 

ഇത് പ്രകാരം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ ക്രമീകരിക്കാന്‍ നാല് ഓപ്ഷനാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഒന്ന്  സന്ദേശം അപ്രത്യക്ഷമാകുന്നത് 24 മണിക്കൂറായി കുറയ്ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ മുന്‍പുള്ളത് പോലെ ഒരാഴ്ചയായി നിലനിര്‍ത്താം. അല്ലെങ്കില്‍ 3 മാസം അഥവ 90 ദിവസം സന്ദേശങ്ങള്‍ നിലനിര്‍ത്താം. അല്ലെങ്കില്‍ ഈ ഫീച്ചര്‍ ഓഫാക്കി ഇടാം. 

WhatsApp now lets you set all chats to disappear by default

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നേരത്തെ ഈ പ്രത്യേകത അവതരിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയ ഫീച്ചര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് തന്‍റെ ഭാര്യയുമായി നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്ക് വച്ച് ആദ്യമായി അവതരിപ്പിച്ചതായി അറിയിച്ചത്. 

ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ ഈ ഫീച്ചര്‍ ഓഫായി നില്‍ക്കുകയായിരിക്കും. ഇത് ഇന്‍ഫോയില്‍ പോയി ഓണാക്കിയിടണം. ഗ്രൂപ്പില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം. 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fzuck%2Fposts%2F10114134070256701&show_text=true&width=500

എന്നാല്‍ മെസേജ് അപ്രത്യക്ഷമാക്കാനുള്ള ഓപ്ഷന്‍ നല്‍കിയാലും അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ കാണാനുള്ള ചില കുറുക്കുവഴികള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്.

1. ഒരു വ്യക്തി അയച്ച സന്ദേശം തുറന്നില്ലെങ്കില്‍, പ്രിവ്യൂവില്‍ അയാള്‍ അയച്ച സന്ദേശം അപ്രത്യേക്ഷമാകാന്‍ നല്‍കിയ കാലയളവിന് ശേഷവും കാണാം.

2. ഏതെങ്കിലും അപ്രത്യക്ഷമാകാന്‍ ടൈം സെറ്റ് ചെയ്ത സന്ദേശം ആരെങ്കിലും ക്വാട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് വീണ്ടും ചാറ്റില്‍ കാണപ്പെടും.

3. അപ്രത്യക്ഷമായ സന്ദേശം ആര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് വീണ്ടും കാണുവാന്‍ സാധിക്കും.

4. അപ്രത്യക്ഷമാകുന്ന സന്ദേശം ലഭിക്കുന്നയാള്‍ സന്ദേശങ്ങള്‍ ബാക്ക് അപ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്രത്യക്ഷമായ സന്ദേശം എന്താണെന്ന് പിന്നീടും മനസിലാക്കാം.

5. സന്ദേശം അപ്രത്യക്ഷമാകും മുന്‍പ് സ്ക്രീന്‍ ഷോട്ട് എടുത്ത് വയ്ക്കുകയോ, കോപ്പി ചെയ്യുകയോ ചെയ്താല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *