ഏറ്റവും പുതിയ വൈഫൈ ടെക്നോളജി (WiFi Technology) ആയ ഹാലോ വൈഫൈ (WiFi HaLow) ഉടൻ വിപണിയിലെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, വൈഫൈ ഹാലോ എന്ന് വിളിക്കപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ വൈ-ഫൈയ്ക്ക് വൈ-ഫൈ അലയൻസിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. പുതിയ Wi-Fi-യ്ക്ക് 1 കിലോമീറ്റർ വരെ ദീർഘദൂര കണക്ഷനുകൾ നൽകാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 

കൂടാതെ ഹാലോ വൈഫൈ യുടെ മറ്റൊരു സവിശേഷത വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ എന്നതാണ്. വ്യാവസായിക കേന്ദ്രങ്ങൾ, കാർഷിക കേന്ദ്രങ്ങൾ, സ്മാർട്ട് ബിൽഡിംഗ്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ ഹാലോ വൈഫൈ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വൈഫൈ ഹാലോ പ്രവർത്തിക്കുന്നത് സബ്-1GHz സ്പെക്‌ട്രത്തിലാണ്.

നിലവിൽ, നമ്മൾ ഉപയോഗിക്കുന്ന വൈഫൈ 2.4GHz മുതൽ 5GHz വരെയുള്ള റേഡിയോ ഫ്രീക്വൻസികൾക്കിടയിൽ ഉള്ളവയാണ്. സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന അളവിലുള്ള ഡാറ്റ കൈമാറ്റം ചെയ്യാൻ പുതിയ ടെക്നോളജി അനുവദിക്കും. 

ഹാലോ വൈഫൈയെ കുറിച്ച് അറിയേണ്ടതെല്ലാം

വൈ-ഫൈ ഹാലോ ദൈർഘ്യമേറിയ തരംഗദൈർഘ്യ പരിധി അനുവദിക്കുന്നു, ഇത് ഇപ്പോഴുള്ള വൈഫൈയേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ സിഗ്നലുകളെ സഹായിക്കും.

Wi-Fi ഹാലോ 1-കിലോമീറ്റർ പരിധി വരെ  കണെക്ഷൻ നൽകും

 ഒരേ സമയം 8000 ഉപകരണങ്ങൾ വരെ കണക്ട് ചെയ്യാൻ സാധിക്കും.

പുതിയ വൈഫൈ ഹാലോ പ്രവർത്തിക്കുന്നത് സബ്-1GHz സ്പെക്‌ട്രത്തിലാണ്

Wi-Fi Halow എന്ന് വിപണിയിലെത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *