ഓർകൂട്ട് മുതലാണ് നമ്മൾ സോഷ്യൽ മീഡിയകളെക്കുറിച്ച് കേട്ട് തുടങ്ങിയത്. ഒരോ കാലത്തിലും പുതിയ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വന്ന് കൊണ്ടിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇപ്പോൾ ആളുകൾ ഏറേ സജീവമായിരിക്കുന്നത്. എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകൾക്കും ഒരു അന്ത്യമുണ്ടാകുമെന്നാണ് ടെക്ക് വീരന്മാർ പറയുന്നത്. വാട്സാപ്പ് കമ്മ്യൂണിറ്റീസ് എന്ന് അറിയപ്പെടുന്ന പുതിയ ഫീച്ചറുകളായിരിക്കും വാട്സാപ്പ് ഗ്രൂപ്പുകളുടെ അന്തകനാകുക.

പുതിയൻ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സാപ്പ്. അതിലൊന്നാണ് വാട്സാപ്പ് കമ്മ്യൂണിറ്റീസ്. എക്സ് ഡി എ ഡെവലപ്പേഴ്സ് ആണ് ഇക്കാര്യം സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്. വാട്സാപ്പിൻ്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ഇതുണ്ടെന്നാണ് ഈ ടെക്ക് വീരന്മാരുടെ അവകാശവാദം. സോഷ്യൽ മീഡിയ പോലെ തന്നെ ആയിരിക്കും പുതിയ കമ്മ്യൂണിറ്റി ഫീച്ചർ എന്നാണ് XDA ഡെവലപ്പേഴ്സ് പറയുന്നത്.
വാട്സാപ്പ് പുതിയ സവിശേഷതകൾ കൊണ്ടു വരുമ്പോഴൊക്കെ ഏറ്റവും ആദ്യം നാട്ടുകാരെ അറിയിക്കാറുള്ള ലീക്ക് വീരനായ WABetaInfo യും ഇക്കാര്യം പറയുന്നുണ്ട്.
ഈ സവിശേഷതയെക്കുറിച്ച്, WABetaInfo പറയുന്നത് ഈ പുതിയ സവിശേഷത ആപ്പിലെ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുമെന്നാണ്. XDA പറയുന്നത് ഈ സവിശേഷത ഉപയോഗിച്ച്, ഗ്രൂപ്പ് ഉടമയ്ക്ക് ഉപയോക്താക്കൾക്കായി ഒരു പുതിയ റോൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. അതേസമയം വാട്സാപ്പ് ഇതിനേക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. അതുവരെ ഇത് വെറും ഊഹാപോഹങ്ങളായി ഇരിക്കട്ടേ