വാട്സ്ആപ്പ് ഐഓഎസ് ബീറ്റ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ വരുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട്. വാട്സ്ആപ്പ് ബാക്കപ്പുകൾ ഐക്‌ളൗഡിൽ സംരക്ഷിക്കാനും അനധികൃതമായി മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നതാണ് പുതിയ സവിശേഷത.

നിങ്ങൾ താരതമ്യേന ദുർബലമായ പാസ്‌വേഡ് ഉപയോഗിക്കുന്ന ആളാണെങ്കിൽ, മറ്റൊരാൾക്ക് നിങ്ങളുടെ ആപ്പിൾ ഐഡിയിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ മോഷ്ടിക്കാൻ എളുപ്പമാണ്. അത്തരം സന്ദർഭങ്ങളിൽ അധിക പരിരക്ഷയ്ക്കായി ടു-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോക്താൾക്ക് ഓണാക്കാനാകും.

വ്യത്യസ്ത ആപ്പുകളിലും സേവനങ്ങളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് കൂടുതൽ ഹാക്കിങ്ങിന് ഇരയാകുന്നതാണ്. റിപ്പോർട്ട് അനുസരിച്ച്, നിങ്ങളുടെ ബാക്കപ്പിൽ നിങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സജീവമാക്കുകയാണെങ്കിൽ, മറ്റൊരാൾക്ക് നിങ്ങളുടെ ഉള്ളടക്കം കാണാൻ കഴിയില്ല, കാരണം ഇത് പാസ്സ്‌വേർഡോ 64-അക്ക എൻക്രിപ്ഷൻ കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ്.

വാട്ട്‌സ്ആപ്പ് മെസഞ്ചർ, ബിസിനസ് ബീറ്റ എന്നിവയുടെ ഐഒഎസ് ബീറ്റ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ച് നിങ്ങൾക്ക് ഇത് ചെയ്യാനാകും.

നിങ്ങൾ ഈ സവിശേഷത പ്രവർത്തനക്ഷമമാക്കുമ്പോൾ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഡിവൈസ് ബാക്കപ്പ് പ്രവർത്തനരഹിതമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്, കാരണം അത് എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ ചെയ്ത് സുരക്ഷിതമാക്കിയത് അല്ല.

ഇതിനായി, ഐഫോൺ സെറ്റിങ്‌സ്> നിങ്ങളുടെ പേര്> ഐ ക്‌ളൗഡ്‌> മാനേജ് സ്റ്റോറേജ്> ബാക്കപ്പ്> ഡിസേബിൾ വാട്സ്ആപ്പ് എന്നിങ്ങനെ ഈ പാത പിന്തുടരുക.

അതേസമയം, വാട്ട്‌സ്ആപ്പ് “ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ” വികസിപ്പിക്കുന്നതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ചാറ്റിൽ നിന്നും പുറത്തുകടന്നാലും വോയിസ് മെസ്സേജ് കേൾക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്.

വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, നിങ്ങൾ ഒരു വോയ്‌സ് സന്ദേശം പ്ലേ ചെയ്യുകയും ആ ചാറ്റിൽ നിന്ന് പുറത്തുകടക്കുകയും ചെയ്താൽ, അത് ആപ്പിന്റെ പ്രധാന സ്ക്രീനിനു മുകളിൽ പിൻ ചെയ്യപ്പെടും. ആ വോയ്‌സ് സന്ദേശം നിർത്താനും നിരസിക്കാനുമുള്ള ഓപ്ഷനും വാട്ട്‌സ്ആപ്പ് അതിൽ നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *