പുതിയ അപ്‌ഡേറ്റ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണുകള്‍ കൂടുതല്‍ വക്രീകരിച്ചും വലുപ്പം കൂട്ടിയുമാണ് ചാറ്റ് ബബിളുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
പുതിയ മാറ്റങ്ങളോടെ വാട്‌സാപ്പിന്റെ പുതിയ ഐഒഎസ് ബീറ്റാ അപ്‌ഡേറ്റ്. രൂപമാറ്റം വരുത്തിയ ചാറ്റ് ബബിളുകളും ഡിസപ്പിയറിങ് മെസേജുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ സൗകര്യങ്ങളുമാണ് അവതരിപ്പിച്ചത്.
പുതിയ അപ്‌ഡേറ്റ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണുകള്‍ കൂടുതല്‍ വക്രീകരിച്ചും വലുപ്പം കൂട്ടിയുമാണ് ചാറ്റ് ബബിളുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഡിസപ്പിയറിങ് മെസേജുകള്‍ക്ക് 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നീ സമയ പരിധി നിശ്ചയിക്കാനാവും.
ഇത് കൂടാതെ വാട്‌സാപ്പ് പ്രൈവസി സെറ്റിങ്‌സില്‍ ഡിഫോള്‍ട്ട് മെസേജ് ടൈമര്‍ സെറ്റ് ചെയ്യാനും സാധിക്കും.
പുതിയ ചാറ്റുകള്‍ എല്ലാം ഒരു നിശ്ചിത ദൈര്‍ഘ്യത്തില്‍ നേരത്തെ തന്നെ ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ ഓണ്‍ ചെയ്താണ് ആരംഭിക്കുക എന്നാണ് വിവരം. ചാറ്റ് ആരംഭിക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ചാറ്റ് വിന്‍ഡോയില്‍ കാണാം.
നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇത് എല്ലാവര്‍ക്കും ലഭിക്കുന്നതിനായി ഇനിയും കാത്തിരിക്കണം.