ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ഓഗസ്റ്റിൽ 35,191 പരാതികൾ ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ 93,550 ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും ചെയ്തതായി ഗൂഗിളിന്റെ പ്രതിമാസ സുതാര്യത റിപ്പോർട്ട്. ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്ക് പുറമേ, ഓട്ടമാറ്റിക് കണ്ടെത്തലിന്റെ ഫലമായി ഓഗസ്റ്റിൽ 651,933 ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു.

ജൂലൈയിൽ ഉപയോക്താക്കളിൽ നിന്ന് 36,934 പരാതികളാണ് ലഭിച്ചിരുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ 95,680 ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. യാന്ത്രിക കണ്ടെത്തലിന്റെ ഫലമായി ജൂലൈയിൽ 5,76,892 ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത്. മേയ് 26ന് പ്രാബല്യത്തിൽ വന്ന ഇന്ത്യയുടെ ഐടി നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ആസ്ഥാനമായുള്ള കമ്പനി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

പകർപ്പവകാശം, അപകീർത്തിപ്പെടുത്തൽ പോലുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു ഭൂരിഭാഗം പരാതികളും. പകർപ്പവകാശം (92,750), ട്രേഡ്മാർക്ക് (721), വ്യാജം (32), വഞ്ചന (19), കോടതി ഉത്തരവ് (12), ലൈംഗിക ഉള്ളടക്കം (12), മറ്റ് നിയമപരമായ അഭ്യർഥനകൾ (4) എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിലാണ് ഉള്ളടക്കം നീക്കം ചെയ്തത്.

ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾക്ക് പുറമേ വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. ഇതിനായി കമ്പനി വലിയ നിക്ഷേപം നടത്തുന്നുണ്ട്. വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് അത് കണ്ടെത്താനും നീക്കം ചെയ്യാനും സാങ്കേതികവിദ്യയുടെ സഹായം തേടുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക പീഡന സാമഗ്രികളും തീവ്രവാദ ഉള്ളടക്കവും മറ്റു ദോഷകരമായ ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ ഓട്ടമേറ്റഡ് ഡിറ്റക്ഷൻ പ്രക്രിയകൾ ഉപയോഗിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *