ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് (Android Phone) ഭീഷണിയായി ഫ്ലൂബോട്ട് മാല്‍വെയറുകള്‍ ( Flubot malware) വീണ്ടും. ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍റ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്‍റ്  (CERT NZ)  മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്ലൂബോട്ടില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പാലിക്കാന്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എസ്എംഎസ് രൂപത്തിലാണ് ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ എത്തുക. നിങ്ങളുടെ ടെലികോം ഓപ്പറേറ്റര്‍ അയക്കുന്ന പോലുള്ള സന്ദേശമായിരിക്കും ഇത്. നിങ്ങള്‍ക്ക് മറ്റൊരു ഉപയോക്താവ് അയക്കുന്ന വോയിസ് മെയിലുകള്‍ കേള്‍ക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കാം എന്നതായിരിക്കും ഈ എസ്എംഎസിന്‍റെ രത്നചുരുക്കം. എന്നാല്‍ ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ ഫ്ലൂബോട്ട് മാല്‍വെയറിന്‍റെ പിടിയിലാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *