ഇ-വൗച്ചറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലീക്ക്-പ്രൂഫ്, ക്യാഷ്‌ലെസ് ഡിജിറ്റല്‍ പേയ്മെന്റാണ് ഇ-റുപി. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിപ്ലവകരമായ സംരംഭമാണ് ഇ-റുപി അല്ലെങ്കില്‍ ഇ-രൂപ. ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് ഇ-റുപി. രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന് കൂടുതല്‍ ഊജ്ജം നല്‍കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ച പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഒരു മാര്‍ഗമാണ്.
ഇ-റുപ്പി വൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് ആവശ്യമില്ല എന്നതാണ് ഏറ്റവും മികച്ച കാര്യം. ഒരു വ്യക്തിക്ക് സ്മാര്‍ട്ട്‌ഫോണോ ബാങ്ക് അക്കൗണ്ടോ ഇല്ലെങ്കിലും, അവര്‍ക്ക് ഇ-റുപ്പി വൗച്ചറുകള്‍ ഉപയോഗിക്കാം. യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമിലാണ് ഇ-റുപി ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡിഎഫ്എസ്), യൂണിയന്‍ ഹെല്‍ത്ത് മിനിസ്ട്രി, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (NHA) എന്നിവയുമായി ചേര്‍ന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് ഇത് വികസിപ്പിച്ചത്.
കാര്‍ഡ്, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്‌സസ് എന്നിവ ഉപയോഗിക്കാതെ വൗച്ചര്‍ റിഡീം ചെയ്യാന്‍ കഴിയുന്ന ഉപയോക്താക്കളുടെ മൊബൈലിലേക്ക് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ നല്‍കും. അതായത്, ഇ-റുപ്പി പണരഹിതവും സമ്പര്‍ക്കരഹിതവുമാണ് എന്നര്‍ത്ഥം. ഇ-റുപി സേവനങ്ങളുടെ സ്‌പോണ്‍സര്‍മാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കുന്നു. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പേയ്‌മെന്റ് നല്‍കൂ എന്നും ഇത് ഉറപ്പാക്കുന്നു.
പ്രീപെയ്ഡ് സംവിധാനമാണ് ഇ-റുപ്പി. അതിനാല്‍ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നത് ഇത് ഉറപ്പ് നല്‍കും. ഇ-റുപി വൗച്ചറുകള്‍ ഇ-ഗിഫ്റ്റ് കാര്‍ഡുകള്‍ പോലെയാണ്. കാര്‍ഡുകളുടെ കോഡ് എസ്എംഎസ് വഴിയോ ക്യുആര്‍ കോഡ് പങ്കിടാനോ കഴിയും. ഉദാഹരണത്തിന്, കോവിഡ് -19 വാക്‌സിനുള്ള ഒരു ഇ-റുപ്പി വൗച്ചര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, അത് വാക്‌സിനുകള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മാതൃ – ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്‌സിഡികള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ മരുന്നുകളും പോഷകാഹാര പിന്തുണയും നല്‍കുന്ന പദ്ധതികള്‍ക്കനുസൃതമായി സേവനങ്ങള്‍ നല്‍കുന്നതിന് ഇത് ഉപയോഗിക്കും. സ്വകാര്യ മേഖലയ്ക്ക് അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും ഭാഗമായി ഈ ഡിജിറ്റല്‍ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയും.
ഇന്ത്യന്‍ ഡിജിറ്റല്‍ കാലഘട്ടത്തിലെ ഒരു മികച്ച സംരംഭമാണ് ഇ-റുപ്പി. ഈ സംവിധാനത്തിന്റെ ബൂസ്റ്റിംഗിന് ശേഷം വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി ആളുകള്‍ക്ക് ഈ പണരഹിത പേയ്മെന്റ് സംവിധാനത്തിന്റെ പ്രയോജനം നേടാനാകും. കൂടാതെ, ഇ-വൗച്ചറുകള്‍ റെഡീം ചെയ്യുന്നതിന് വൗച്ചറിന്റെ കാര്‍ഡോ ഹാര്‍ഡ് കോപ്പിയോ ആവശ്യമില്ല. മെസേജിലൂടെ ലഭിക്കുന്ന QR കോഡ് അത് വീണ്ടെടുക്കാന്‍ പര്യാപ്തമാണ്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി പ്രസ്താവിച്ചതുപോലെ, എട്ട് ബാങ്കുകള്‍ ഇതിനകം തന്നെ ഇ-റൂപ്പിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, HDFC, ആക്‌സിസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ആ ബാങ്കുകള്‍.
എന്തുകൊണ്ടാണ് ഇ-റൂപ്പി വൗച്ചര്‍ മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്;
- E-RUPI ഒരു ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്ലൈന്‍ പ്ലാറ്റ്‌ഫോം അല്ല. ഇത് പ്രത്യേക സേവനങ്ങള്‍ക്കുള്ള ഒരു വൗച്ചര്‍ മാത്രമാണ്.
- E-RUPI വൗച്ചറുകള്‍ നിര്‍ദ്ദിഷ്ട ആളുകളെ ഉദ്ദേശിച്ചുള്ളതാണ്.
- ഒരാള്‍ക്ക് സ്മാര്‍ട്ട്‌ഫോണോ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പോ ബാങ്ക് അക്കൗണ്ടോ ഇല്ലെങ്കില്‍ ഇ- വൗച്ചറുകള്‍ ഉപയോഗിച്ച് പ്രയോജനം ലഭിക്കും.
- ഇ- വൗച്ചറുകള്‍ കൂടുതലും ആരോഗ്യവുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ക്കും സ്‌കീമുകള്‍ക്കുമായി ഉപയോഗിക്കും.
- സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് ഈ വൗച്ചറുകള്‍ നല്‍കാന്‍ കഴിയും.
- ഒരു സ്വകാര്യ ആശുപത്രിയില്‍ വാക്‌സിനേഷനായി ഒരു ഇ-വൗച്ചര്‍ വാങ്ങാനും മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കാനും കഴിയുന്ന ഒരു വാക്‌സിന്‍ ഇ-വൗച്ചറിന് ഇത് ഒരു ഓപ്ഷന്‍ കൊണ്ടുവരാന്‍ കഴിയും.
- വൗച്ചറുകള്‍ വാങ്ങുകയും വീണ്ടെടുക്കലിനായി മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്ന വ്യക്തിക്ക് വൗച്ചറുകളുടെ ഉപയോഗം ട്രാക്കുചെയ്യാനാകും.
- ഗുണഭോക്താക്കള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ പങ്കിടേണ്ടതില്ല.