കൊച്ചിയില്‍ ഒരു സോഫ്റ്റ്വെയര്‍ ലാബ് സ്ഥാപിക്കാനുള്ള ഐബിഎം പ്രഖ്യാപനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി മേജറുടെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. ഇത് സംസ്ഥാനത്തിന്റെ ഐടി വികസനത്തില്‍ വലിയ കുതിപ്പിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍, വൈസ് പ്രസിഡന്റ് ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബ്‌സ് ഗൗരവ് ശര്‍മ്മ എന്നിവരും ചേര്‍ന്ന് സംസ്ഥാന ഡിജിറ്റല്‍ ദൗത്യത്തെ ത്വരിതപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
‘ഐബിഎമ്മിന്റെ വിപുലീകരണം കേരളത്തിന്റെ ഐടി വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ പ്രതിബദ്ധതയും പിന്തുണയും കേരള സര്‍ക്കാര്‍ ഉറപ്പാക്കു’മെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘കേരളത്തിലെ ഈ ലാബ്, ആഗോള ഡിസൈന്‍ ടെക്‌നിക്കുകള്‍, രീതിശാസ്ത്രങ്ങള്‍, ഓട്ടോമേഷന്‍, ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് അഥവാ AI എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍, സര്‍ക്കാരിന്റെയും ആഗോള ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനുള്ള സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും’ അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍, കേരളത്തെ ഡിജിറ്റല്‍ knowledge എക്കണോമിയാക്കുക, ഐടി നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍, പകര്‍ച്ചവ്യാധികളില്‍ നിന്ന് പുന:സ്ഥാപിക്കുന്നതിനും വീണ്ടെടുക്കുന്നതിനും സഹായിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മുഖ്യമന്ത്രി പങ്കുവെച്ചതായി ഐബിഎം പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, സംസ്ഥാനത്തിനകത്തുള്ള വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായങ്ങളും സര്‍ക്കാരും അക്കാദമിയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച നടത്തി.
ഈ വിപുലീകരണം സോഫ്‌റ്റ്വെയര്‍ വികസനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിനോട് യോജിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. ഇതുവഴി തുറന്നതും സുരക്ഷിതവും വികേന്ദ്രീകൃതവുമായ വിദ്യയിലൂടെ ക്ലയന്റുകളെ ഓട്ടോമേറ്റ് ചെയ്യാനും സുരക്ഷിതമാക്കാനും ആധുനികവത്കരിക്കാനും സഹായിക്കുമെന്ന് കമ്പനി പറഞ്ഞു. നിലവില്‍, ഇന്ത്യയിലെ ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് ഐബിഎം സോഫ്റ്റ്വെയര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.