കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന ചര്‍ച്ചാവിഷയമായിരുന്നു പെഗാസസ്… പലര്‍ക്കും ഇതെന്തെന്ന് മനസ്സിലായിരുന്നില്ല. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യത്തെ മാധ്യമങ്ങളില്‍ കണ്ടത്. എന്താണ് പെഗാസസ് … എന്ന് നമുക്ക് നോക്കാം…
ഇസ്രയേലി സൈബര്‍ആംസ് ഫേമായ എന്‍എസ്ഒ ഗ്രൂപ്പ് ഡെവലപ്പ് ചെയ്ത സ്‌പൈവെയറാണ് പെഗാസസ്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഒരു പോലെ റണ്‍ചെയ്യിക്കാന്‍ സാധിക്കുന്ന ഈ സ്‌പൈവെയര്‍ ഒരു ഉപകരണത്തില്‍ ഒരു മെസേജിലൂടെയോ കോളിലൂടെയോ കടന്നുചെന്ന് അതിലെ വിവരങ്ങളെ ചോര്‍ത്തുന്നു. ഫോണ്‍ കാമറയെ പോലും ഓണാക്കി നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുവരാന്‍ ഈ സ്‌പൈവെയറിന് സാധിക്കും എന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ വസ്തുത. ഇതുവരെയുള്ളതില്‍ ഏറ്റവും ആധുനികവും അപകടകരവുമായ സ്‌പൈവെയറാണ് പെഗാസസ്. ഫോണിലെ മെസേജുകള്‍, കോളുകള്‍, പാസ്‌വേഡുകള്‍, ലൊക്കേഷന്‍ ട്രാക്കിംഗ് എന്നിങ്ങനെ എല്ലാം സാധ്യമാണ് ഈ സ്‌പൈവെയറിന്. നമ്മുടെ അനുവാദമില്ലാതെ, ഒരു തേഡ് പാര്‍ട്ടിക്ക് നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണ് ഈ സ്‌പൈവെയര്‍ ചെയ്യുന്നത്.
മുന്‍പ്, എന്‍എസ്ഒ ഗ്രൂപ്പ് അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി ഫേമായ ഫ്രാന്‍സിസ്‌കോ പാര്‍ട്‌ണേഴ്‌സിന്റെ ഉടമസ്ഥതയിലായിരുന്നു. ഇമെയില്‍, വൈബര്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ടെലഗ്രാം, സ്‌കൈപ്പ് എന്നിവ വഴിയെല്ലാം പെഗാസസ് ബാധിക്കാമെന്നാണ് പറയപ്പെടുന്നത്. നമ്മുടെ ഉപകരണത്തില്‍ ഇത് പ്രവേശിക്കുന്നതുപോലും നമ്മള്‍ പലപ്പോഴും അറിയുന്നില്ല. ഗവണ്‍മെന്റിന് മാത്രമാണ് ഈ സ്‌പൈവെയര്‍ നല്‍കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതും ഭീകരപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ചോര്‍ത്തുന്നതിനായി. നിലവില്‍ 50000 ഓളം ഫോണ്‍ നമ്പറുകളാണ് ട്രാക്ക്‌ചെയ്യപ്പെട്ടത്. ഇതില്‍, ഇന്ത്യയിലെ 300ഓളം പ്രമുഖ വ്യക്തികളുടെ നമ്പറുകളും ഉള്‍പ്പെടുന്നു. അതില്‍, മന്ത്രിമാര്‍, മറ്റു പാര്‍ട്ടിയിലെ നേതാക്കന്മാര്‍, 40 മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ഒരു സിസ്സിംഗ് ജഡ്ജി, വ്യവസായികള്‍ എന്നിരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ഏതൊരു ആധുനിക സംവിധാനമുപയോഗിച്ച്, നമ്മുടെ ഉപകരണത്തെ പ്രൊട്ടക്ട് ചെയ്താലും അതിനെയെല്ലാം മറികടക്കാന്‍ കഴിയുന്ന ഒന്നാണ് പെഗാസസ്. 2016ല്‍ പുറത്തിറങ്ങിയ സ്‌പൈവെയര്‍ പതിപ്പ്, ഒരു ടെക്‌സ്റ്റ് മെസേജായോ ഇ-മെയിലായോ ആയിരുന്ന നമ്മുടെ ഫോണില്‍ എത്തുക. ഇങ്ങനെയെത്തുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അത് നമ്മുടെ ഉപകരണത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിനെ ‘സ്പിയര്‍ ഫിഷിംഗ്’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍, 2019ല്‍ എത്തിയ ഏറ്റവും പുതിയ പതിപ്പ് , നമ്മള്‍ അറിയാതെ, ഒരു പക്ഷേ ഒരു മിസ്ഡ് കോളായി ആയിരിക്കും ഫോണില്‍ എത്തുക. തുടര്‍ന്ന് ഇവ നമ്മുടെ ഫോണില്‍ പ്രവര്‍ത്തിക്കും. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത, ഈ കോള്‍ ലിസ്റ്റ് പോലും ഓട്ടോമാറ്റിക് ആയി നീക്കാന്‍ ഈ സ്‌പൈവെയറിന് സാധിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ വൈറസ് നമ്മുടെ ഉപകരണത്തില്‍ കടന്നത് ഒരു തരത്തിലും നമ്മള്‍ അറിയുകയുമില്ല.
2019ല്‍ ഒരു വാട്‌സ്ആപ്പ് കോള്‍ വഴി പെഗാസസ് ആക്രമണം ഇത്തരത്തില്‍ നടത്തി. ആ വര്‍ഷം മെയ് മാസത്തില്‍ 1400 ലേറെ ആന്‍ഡ്രോസ്ഡ് ഫോണുകളിലാണ് പെഗാസസ് ആമ്രണം ഉണ്ടായത്. കൂടാതെ, ഐ ഫോണിലും ഇതേ ആക്രമണം നടന്നു. മറ്റൊന്ന്, റേഡിയോ ട്രാന്‍സ്മിറ്ററുകളും റിസീവറുകളും വഴിയും ഈ സ്‌പൈവെയറിനെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ്.
ഇനി ഇതിന്റെ ചരിത്രം പരിശോധിക്കാം; 2016ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂര്‍ എന്നയാളുടെ സ്മര്‍ട്ട് ഫോണിലാണ് ആദ്യമായി പെഗാസസ് ആമ്രണം ഉണ്ടായത്. കനേഡിയര്‍ സൈബര്‍ സെക്യൂരിറ്റി ഓര്‍ഗനൈസഷേനായ ‘ ദി സിറ്റിസണ്‍ ലാബി’ലെ റിസര്‍ച്ചേഴ്‌സാണ് ഇൗ സ്‌പൈവെയര്‍ ആക്രമണം അന്ന് കണ്ടുപിടിച്ചത്. 2018ല്‍ സിറ്റിസണ്‍ ലാബ്, പെഗാസസ് ഉപയോഗിച്ചിരുന്ന 45 രാജ്യങ്ങളുടെ ലിസ്റ്റ്് പുറത്തുവിട്ടു. പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പേരും ഉള്‍പ്പെട്ടിരുന്നു. 2019 ഒക്‌ടോബറില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാല അഹമ്മദ് മന്‍സൂറിന്റെ ഫോണില്‍ ഇത് കണ്ടെത്തി. പെഗാസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റര്‍മാര്‍ അദ്ദേഹത്തെ നീരീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കി. അന്തര്‍ദേശീയ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഗ്രൂപ്പ് ‘ദി പെഗാസസ് പ്രൊജക്ട്’ എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍, വിവിധ സര്‍ക്കാരുകള്‍ ഈ സ്‌പൈവെയര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇന്ത്യാ ഗവണ്‍മെന്റും ഇത് 2107 – 19 കാലയളവില്‍ 300ഓളം പേരെ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചുവെന്നും ഈ അന്വേഷണാത്മക റിപ്പോര്‍ട്ട് പറയുന്നു.