നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പ് കോള്‍ തുടങ്ങിയതിന് ശേഷം വീഡിയോ കോളില്‍ സ്വയം പങ്കെടുക്കാന്‍ ഉപയോക്താവിന് സാധിക്കുമായിരുന്നില്ല
വാട്‌സാപ്പില്‍ ജോയിനബിള്‍ ഗ്രൂപ്പ് കോള്‍ സൗകര്യം അവതരിപ്പിച്ചു. ഗ്രൂപ്പ് കോളില്‍ തുടക്കത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഇടയ്ക്ക് വെച്ച് ജോയിന്‍ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പ് കോള്‍ തുടങ്ങിയതിന് ശേഷം വീഡിയോ കോളില്‍ സ്വയം പങ്കെടുക്കാന്‍ ഉപയോക്താവിന് സാധിക്കുമായിരുന്നില്ല. ഗ്രൂപ്പ് കോളിലുള്ള ആരെങ്കിലും അവരെ ചേര്‍ത്താല്‍ മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ.
വാട്‌സാപ്പ് ഗ്രൂപ്പ് കോളില്‍ എങ്ങനെ ജോയിന്‍ ചെയ്യാം?
ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ഇടക്ക് വെച്ച് പങ്കുചേരാനാവൂ. പങ്കെടുക്കുന്നവരെയെല്ലാം ചേര്‍ത്ത് ഗ്രൂപ്പ് കോള്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്കെല്ലാം കോള്‍ നോട്ടിഫിക്കേഷന്‍ ലഭികക്കും. തുടക്കത്തില്‍ അതില്‍ ചേരാന്‍ സാധിക്കാതെ വന്നവര്‍ക്ക് ഗ്രൂപ്പ് കോളില്‍ ഇടയ്ക്ക് വെച്ച് പ്രവേശിക്കാന്‍ ഇക്കാര്യം ചെയ്താല്‍ മതി –
വാട്‌സാപ്പിലെ കോള്‍ ലോഗ്‌സില്‍ Tap to join എന്നൊരു ഓപ്ഷന്‍ ഉണ്ടാവും അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഗ്രൂപ്പ് കോളിലേക്ക് പ്രവേശിക്കാം.
ഗ്രൂപ്പ് കോളിലേക്ക് ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും അതില്‍ പങ്കെടുക്കാനുള്ളവര്‍ ആരെല്ലാമെന്നും വ്യക്തമാക്കുന്ന പുതിയ കോള്‍ ഇന്‍ഫോ സ്‌ക്രീനും വാട്‌സാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഗ്രൂപ്പ് കോളില്‍ പങ്കു ചേരുന്നതിന് മുമ്പ് തന്നെ ഗ്രൂപ്പ് കോളില്‍ ആരെല്ലാം സംസാരിക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ അറിയാനും സാധിക്കും.
ഗ്രൂപ്പ് കോളുകള്‍ തുടക്കത്തില്‍ അവഗണിച്ച് ആവശ്യമെങ്കില്‍ പിന്നീട് പങ്കെടുക്കുന്നതിനായി Ignore ബട്ടനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ താമസിയാതെ തന്നെ ഈ പുതിയ ഫീച്ചര്‍ ലഭ്യമാവും.