ആഗോളതലത്തില്‍ തങ്ങളുടെ ഷോപ്പിംഗ് സൈറ്റുകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രശ്‌നം പരിഹരിച്ചതായും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ സാധാരണ സേവനങ്ങളിലേക്ക് മടങ്ങിയതായി ആമസോണ്‍ പറഞ്ഞു. ജൂണ്‍ അവസാനത്തിനുശേഷം സംഭവിച്ച രണ്ടാമത്തെ വലിയ തടസ്സമാണിത്.
ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, രണ്ട് മണിക്കൂറോളമാണ് തടസ്സം നേരിട്ടത്. ഇത്, 38000 ഉപഭോക്താക്കളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ ഇത് ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ തടസ്സം റിപ്പോര്‍ട്ട് ചെയ്തു.
‘ചില ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് സമയത്ത് താല്‍ക്കാലികമായി പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരിക്കാം. ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു, എല്ലാം ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു,’ ഒരു ആമസോണ്‍ വക്താവ് പറഞ്ഞു. എന്നാല്‍, എന്തായിരുന്നു കാരണമെന്നുള്ളതില്‍ കമ്പനി വിശദീകരണം നല്‍കിയിട്ടില്ല.