ആമസോണിന്റെ പേരില്‍ ഒരു വ്യാജ ക്ലൗഡ് സേവനത്തെക്കുറിച്ച് പോസ്റ്റ് ചെയ്താല്‍ അത് വൈറലാകുമെന്നുള്ള, ട്വിലിയോ ഡെവലപ്പര്‍ ജോ നാഷിന്റെ വാദം വിജയിച്ചു. ഇല്ലാത്ത ഒരു സേവനത്തെക്കുറിച്ച് താന്‍ പോസ്റ്റ് ചെയ്താല്‍, അത് ഒരുപക്ഷേ നിരവധി തൊഴില്‍ ലിസ്റ്റിംഗുകളില്‍ ഒരു സ്‌കില്ലായും ചേര്‍ക്കപ്പെട്ടേക്കാമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്ന് തെളിയുകയാണ് ഇവിടെ. എഡബ്ല്യുഎസ് ഇന്‍ഫിനിഡാഷ് എന്ന പേരിലുള്ള സേവനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഒരു കമ്പനിയുടെ തൊഴില്‍ ആവശ്യകതകള്‍ അപ്ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഇതിന്റെ ട്യൂട്ടോറിയലുകള്‍ പോലും പുറത്തിറങ്ങുകയും ചെയ്തു.

I am convinced that a small and dedicated group of twitter devs could tweet hot takes about a completely made up AWS product, idk AWS Infinidash or something, and it would appear as a requirement on job specs within a week— Joe Nash June 30, 2021

ഈ ഒരു സേവനത്തെക്കുറിച്ച് വളരെ ചുരുക്കം ദിവസങ്ങള്‍കൊണ്ട് വെബ്ബില്‍ കാട്ടുതീ പോലെയാണ് കാര്യങ്ങള്‍ സ്‌പ്രെഡ് ആയത് എന്ന് ദി രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവഴി നാഷ് സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കപ്പെട്ടു. ഇന്‍ഫിനിഡാഷിന്റെ ലോഞ്ചിംഗിനെക്കുറിച്ച് AWS ചീഫ് ടെക്‌നോളജി ഓഫീസര്‍ വെര്‍ണര്‍ വോഗല്‍സും ട്വീറ്റ് ചെയ്ത്‌കൊണ്ട് ആ കാട്ടുതീയെ കൂടുതല്‍ ആളിക്കത്തിക്കുകയും ചെയ്തു.

The official AWS #Infinidash GA event is tonight at half time during the #BELITA game in the Allianz Arena in Munich. You can buy me a beer to celebrate our most important launch ever… pic.twitter.com/BYboo7bFI5— Werner Vogels July 2, 2021

നാഷിന്റെ ട്വീറ്റിന് മൂന്ന് ദിവസത്തിന് ശേഷം, എന്‍ക്രിപ്റ്റ് ചെയ്ത മെസഞ്ചര്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്ന സിഗ്‌നല്‍ മെസഞ്ചര്‍ എല്‍എല്‍സി, AWS ഇന്‍ഫിനിഡാഷ് അനുഭവമുള്ള സെര്‍വര്‍ എഞ്ചിനീയറിനായി ഒരു ജോലി പരസ്യം പോസ്റ്റുചെയ്തു. ഓപ്പണ്‍ഡാഷിലുള്ള അനുഭവവും സ്വീകാര്യമാണെന്ന് ആ പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇവിടെയെല്ലാം നാഷിന്റെ സിദ്ധാന്തം വീണ്ടും വീണ്ടും ശരിയാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു.

സിഗ്നലിന്റെ ഈ ജോലി പോസ്റ്റിംഗ് ഐബിഎം കോര്‍പ്പറേഷനിലേപ്പോലെ രസകരമായിരുന്നു. മുന്‍പ്, ഇത്തരത്തില്‍ 2014ല്‍ മാത്രം ആരംഭിച്ച കുബര്‍നെറ്റ്‌സില്‍ 12 വര്‍ഷത്തെ പരിചയമുള്ള എന്‍ജിനീയറെ ആവശ്യപ്പെട്ട് ഒരു ജോലി പരസ്യം ഐ.ബി.എം. നല്‍കിയിരുന്നു. അതായത്, ആരംഭിച്ചിട്ട് 10 വര്‍ഷം പോലും തികയാത്ത ഒന്നില്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് ഐബിഎം അന്ന് ഡിമാന്റ് ചെയ്തത്. ഇതിനെല്ലാം പുറമേ, ”അഡ്വാന്‍സ്ഡ് ഇന്‍ഫിനിഡാഷ്: ദി ഡെഫനിറ്റീവ് ഗൈഡ്” എന്ന പേരില്‍ യൂ ട്യൂബില്‍ ഒരു ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ പോലും പുറത്തിറങ്ങി.

തന്റെ യഥാര്‍ത്ഥ ട്വീറ്റ് ഗിറ്റ്ഹബിന്റെ കോപൈലറ്റ് സേവനത്തെക്കുറിച്ച് മനസിലാക്കുകയാണെന്ന് നാഷ് ‘രജിസ്റ്ററിനോട്’ പറഞ്ഞു. മിക്ക ഡവലപ്പര്‍മാരും ഓണ്‍ലൈനില്‍ കാണുന്ന പോസ്റ്റുകളില്‍ നിന്ന് മാത്രമേ സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കുകയുള്ളൂ എന്നതാണ് നാഷ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. എഡബ്ല്യുഎസ് ഇന്‍ഫിനിഡാഷിന്റെ കഥകളോട് ആമസോണ്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ”അവരുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ കാരണം, ഇത് തങ്ങളുടേതല്ലെന്ന് സ്ഥിരീകരിക്കാന്‍ ആമസോണിന് സമയം വേണമെന്നാണ്’ കോണ്‍സ്റ്റെലേഷന്‍ റിസര്‍ച്ച് ഇന്‍കോര്‍പ്പറേറ്റിലെ ഹോള്‍ഗര്‍ മ്യുല്ലര്‍ തമാശരൂപേണ പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *