ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐടി മന്ത്രിയായി 51 കാരനായ അശ്വിനി വൈഷ്ണവ് അധികാരമേറ്റു. രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്‌കൂളില്‍ നിന്ന് ബിരുദവും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും എംബിഎയും പാസ്സായ അശ്വിനി വൈഷ്ണവ് ഇനി രാജ്യത്തെ ടെക്‌നോജളിരംഗം ഭരിക്കും. ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്മ്യൂണിക്കേഷന്‍സ്, റെയില്‍വേ എന്നീ മന്ത്രാലയങ്ങളുടെ തലവനായാണ് അദ്ദേഹത്തെ നിയമിക്കുക. ചൊവ്വാഴ്ചയാണ് അശ്വിനിയുടെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള തീരുമാനം വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുന: സംഘടനയില്‍, നിലവിലെ ഐടി മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദ് പുറത്താവുകയും പകരം അശ്വിനി വൈഷ്ണവിനെ മന്ത്രിയാക്കുകയുമായിരുന്നു. പുതിയ ഐടി മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതില്‍, പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെ അദ്ദേഹം നന്ദി അറിയിച്ചു. ഉപയോക്തൃ ഡാറ്റയിലും ഓണ്‍ലൈന്‍ ചര്‍ച്ചകളിലും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ മുന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് ശക്തമായി പ്രതിരോധിച്ചിരുന്നു. 1.3 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യ, ഗൂഗിള്‍ മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ വരെയുള്ള കമ്പനികള്‍ക്കായി അതിവേഗം വളരുന്ന വിപണിയാണ്. അമേരിക്കന്‍ ടെക്‌നോളജി ടൈറ്റാനുമായുള്ള കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് രാജ്യം ഒരുങ്ങുമ്പോള്‍ വൈഷ്ണവിന്റെ നേതൃത്വം ഇനിയതില്‍ മുഖ്യപങ്ക് വഹിക്കും.

ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ അനുസരിച്ച്, സോഷ്യല്‍ മീഡിയയിലെ കുറ്റകരമെന്ന് കരുതുന്ന പോസ്റ്റുകള്‍ എടുത്തുമാറ്റണമെന്നും സന്ദേശങ്ങളുടെ ഉത്ഭവം വെളിപ്പെടുത്തണമെന്നുമുള്ള, സര്‍ക്കാരും സാങ്കേതിക സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വൈഷ്ണവ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ അംഗമായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും തുടര്‍ന്ന് വാര്‍ട്ടണില്‍ എംബിഎ പൂര്‍ത്തിയാക്കുകയും ചെയ്തു. ഒരു സംരംഭകനാകുന്നതിനുമുമ്പ് ജനറല്‍ ഇലക്ട്രിക് കമ്പനി, സീമെന്‍സ് എജി എന്നിവയില്‍ ജോലി ചെയ്തു. രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വൈഷ്ണവ് പ്രവര്‍ത്തിച്ചു.

”എന്റെ വാര്‍ട്ടണ്‍ എംബിഎ ക്ലാസിലെ ഏറ്റവും മിടുക്കന്മാരില്‍ ഒരാളായിരുന്നു അശ്വിനി,” സിക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള ഇ-കൊമേഴ്സ്, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഉല എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിപുന്‍ മെഹ്റ പറഞ്ഞു. ‘ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. പുതിയ നിയമനത്തോടെ കാര്യങ്ങള്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല’, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള, ന്യൂസ് പോര്‍ട്ടല്‍ മീഡിയാനാമയുടെ സ്ഥാപകന്‍ നിഖില്‍ പഹ്വ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *