ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ഭാരതി എയർടെൽ അടുത്തിടെ ആദ്യം പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ജിയോയും ആഗസ്ത് 15 ന് 5ജി നെറ്റ്‌വർക്കിനെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഇന്ത്യയിലെ 5 ജി സാധ്യതകളെക്കുറിച്ചും ഏതൊക്കെ സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാകുമെന്നും പരിശോധിക്കാം.
എന്താണ് 5 ജി? എങ്ങനെ 4 ജിയില്‍ നിന്ന് വ്യത്യസ്തമാകും?
അഞ്ചാം തലമുറ മൊബൈൽ നെറ്റ്‌വർക്കായ 5 ജി, വയർലെസ് നെറ്റ്‌വർക്കുകളുടെ ആഗോള നിലവാരമാണ്. അത് 4 ജിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ വേഗത വര്‍ധിപ്പിക്കുക മാത്രമല്ല 5 ജി ചെയ്യുന്നത്. ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തും കുറഞ്ഞ ലേറ്റന്‍സിയും മൂലം ഗെയിമിങ്ങടക്കമുള്ള വിനോദങ്ങളെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. 5 ജിയുടെ വേഗത 4ജിയേക്കാണ് 100 മടങ്ങ് കൂടുതലായിരിക്കും. സിനിമ ഡൗണ്‍ലോഡ് ചെയ്യാനൊക്കെ സെക്കന്‍ഡുകള്‍ മാത്രമായിരിക്കും ആവശ്യമാവുക.
ഏതൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ 5 ജിയെ പിന്തുണയ്ക്കും
5ജി ലഭിക്കുന്നതിനായി അനുയോജ്യമായ പ്രൊസെസര്‍ ആവശ്യമാണ്. നിങ്ങളുടെ ഉപകരണത്തിന് 5 ജിക്ക് അനുയോജ്യമായ പ്രൊസസറുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയും. ഫോണില്‍ Settings/About Phone/Hardware Section ല്‍ നിന്ന് കണ്ടെത്താം. നിങ്ങളുടെ ഫോണില്‍ താഴെ കൊടുത്തിരിക്കുന്ന ചിപ്പുകളുണ്ടെങ്കിലും 5 ജി ലഭ്യമാകും.
ക്വാൽകോം: സ്നാപ്ഡ്രാഗൺ 865, സ്നാപ്ഡ്രാഗൺ 865+, സ്നാപ്ഡ്രാഗൺ 870, സ്നാപ്ഡ്രാഗൺ 888, സ്നാപ്ഡ്രാഗൺ 888+, സ്നാപ്ഡ്രാഗൺ 8 ജനറൽ 1, സ്നാപ്ഡ്രാഗൺ 8+ ജെന്‍ 1, സ്നാപ്ഡ്രാഗൺ 695, സ്നാപ്ഡ്രാഗൺ 795, സ്നാപ്ഡ്രാഗൺ 760, സ്നാപ്ഡ്രാഗൺ 7060 /778G/778+
മീഡിയടെക്: ഡൈമെന്‍സിറ്റി 700 മുതൽ ഡൈമെന്‍സിറ്റി 9000 വരെയുള്ള മുഴുവൻ മീഡിയടെക് ഡൈമെന്‍സിറ്റി സീരീസുകളും 5 ജിയെ പിന്തുണയ്ക്കുന്നതാണ്.
സാംസങ്: എക്സൈനോസ് 9820, എക്സൈനോസ് 9825, എക്സൈനോസ് 990, എക്സൈനോസ് 2100, എക്സൈനോസ് 2200.
5 ജി ലഭ്യമാകുന്ന സ്മാര്‍ട്ട്ഫോണുകളുടെ പട്ടിക
ആപ്പിള്‍: ഐഫോണ്‍ 12/ 13 സീരിസുകള്‍, ഐഫോണ്‍ എസ്ഇ 2022.
സാംസങ്: ഗ്യാലക്സി എസ് സീരിസ് (എസ് 20 മുതല്‍ മുകളിലോട്ടുള്ളവ), ഗ്യാലക്സി എസ്20 എഫ്ഇ 5 ജി, ഗ്യാലക്സി എസ്21 എഫ്ഇ 5 ജി, എ സീരിസ്, എം സീരിസ് മോഡലുകള്‍.
വണ്‍ പ്ലസ്: വണ്‍പ്ലസ് 8/ 9/10, നോര്‍ഡ് സീരിസുകള്‍.
ഷവോമി: ഷവോമി 12/ 11 സീരിസുകള്‍, എംഐ 10 സീരിസ്, റെഡ്മി നോട്ട് 10 പ്രൊ പ്ലസ്, റെഡ്മി നോട്ട് 11 റ്റി, റെഡ്മി നോട്ട് 10 റ്റി.
പോക്കോ: പോക്കോ എഫ്4 5 ജി, പോക്കോ എം4 5 ജി, പോക്കോ എം4 പ്രൊ 5 ജി.
ഓപ്പോ: റെനൊ 8/7/6 സീരിസുകള്‍, ചില ഓപ്പോ എ,കെ,എഫ് സീരിസുകള്‍.
വിവോ: വി21, വി21ഇ, വി23 സീരിസ്, റ്റി1 സീരിസ്, എക്സ്60 സീരിസ്, എക്സ്70 സീരിസ്, എക്സ്80 സീരിസ്.
ഐക്യുഒഒ: ഐക്യുഒഒ 9, 7 സീരിസുകള്‍, ഐക്യുഒഒ Z5, ഐക്യുഒഒ Z6, ഐക്യുഒഒ Z6 പ്രൊ.
റിയല്‍മി: റിയല്‍മി ജിറ്റി, ജിറ്റി 2 സീരീസുകള്‍, റിയല്‍മി എക്സ് 7, റിയല്‍മി എക്സ് 7 മാക്സ്, റിയല്‍മി എക്സ് 7 പ്രൊ, റിയല്‍മി നാര്‍സൊ 50 5 ജി, റിയല്‍മി നാര്‍സൊ 30 5 ജി, റിയല്‍മി 8, 8എസ്, 8പ്രൊ 5 ജി, റിയല്‍മി 9, 9 പ്രൊ 5 ജി.