സന്ദേശങ്ങള്‍ അയക്കാനും വിളിക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ നമ്മള്‍ ആശ്രയിക്കുന്ന ഒന്നാണ് വാട്ട്സ്ആപ്പ് കോള്‍. ഇന്റെര്‍നെറ്റുണ്ടെങ്കില്‍ ഇതെല്ലാം സൗജന്യമായി ചെയ്യാന്‍ കഴിയുമെന്നാണ് വാട്ട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ വാട്ട്സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല എന്നത് ഒരു പോരായ്മയായി അവശേഷിക്കുന്നു. എന്നാല്‍ അത് എങ്ങനെ സാധിക്കുമെന്നാണ് നമ്മള്‍ ഇന്ന് പരിശോധിക്കാന്‍ പോകുന്നത്.

ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇപ്പോള്‍ വോയിസ് റെക്കോര്‍ഡിങ് ആപ്ലിക്കേഷന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ ഫോണില്‍ ഈ സവിശേഷതയില്ലെങ്കില്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്ന് ക്യൂബ് കോള്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോ‍ഡ് ചെയ്തു കഴിഞ്ഞാല്‍ വാട്ട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ ക്യൂബ് കോളിന്റെ ചെറിയ ലോഗൊ കാണാന്‍ സാധിക്കും. ഇത് ഓട്ടോമാറ്റിക്കായി തന്നെ കോള്‍ റെക്കോര്‍ഡ് ചെയ്യും.

നിങ്ങളുടെ ഫോണില്‍ വോയിസ് റെക്കോര്‍ഡിങ് ആപ്ലിക്കേഷനുണ്ടെങ്കില്‍ എങ്ങനെ വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യാമെന്ന് നോക്കാം

ആദ്യം ഒരു വാട്ട്സ്ആപ്പ് കോള്‍ ചെയ്യുക. കോള്‍ കട്ടു ചെയ്യാതെ തന്നെ വാട്ട്സ്ആപ്പ് ക്ലോസ് ചെയ്യുക.

തുടര്‍ന്ന് നിങ്ങളുടെ വോയിസ് റെക്കോര്‍ഡിങ് ആപ്ലിക്കേഷന്‍ തുറക്കുക. ശേഷം റെക്കോര്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ കോള്‍ റെക്കോര്‍ഡായിട്ടുണ്ടാകും. ഫോണ്‍ സ്റ്റോറേജിലായിരിക്കും റെക്കോര്‍ഡ് ചെയ്ത ഭാഗം ഉണ്ടാവുക. ലൗഡ് സ്പീക്കറിലിട്ടാണ് സംസാരിക്കുന്നതെങ്കില്‍ റെക്കോര്‍ഡിങ്ങിന് കൂടുതല്‍ വ്യക്തതയുണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *