ഉപയോക്താക്കൾക്ക് ചുറ്റുമുള്ള വായുവിന്‍റെ ഗുണനിലവാരം അഥവ എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) തൽക്ഷണം കാണിക്കുന്ന സംവിധാനം ഗൂഗിൾ കഴിഞ്ഞ ആഴ്‌ച ഗൂഗിൾ മാപ്പില്‍ അവതരിപ്പിച്ചിരുന്നു. നിങ്ങള്‍ ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ സ്ഥലത്തെ എക്യുഐയും ഇതിലൂടെ ലഭിക്കും. ഇതിന് പുറമേ ഗൂഗിള്‍ മാപ്പിലെ (Google Map) ഒരു ഫീച്ചറാണ് ഇനി പറയാന്‍ പോകുന്നത്.
നിങ്ങള്‍ ഒരു യാത്ര പുറപ്പെടുകയാണ് ഈ സമയത്ത് വഴിയില്‍ കൊടുക്കേണ്ട മൊത്തം ടോള്‍ തുകയുടെ കണക്ക് നേരത്തെ ലഭിച്ചാലോ?. യുഎസ്, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഈ സവിശേഷത ലഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് ഈ ഫീച്ചര്‍ ഉടൻ വരും എന്നാണ് സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഞങ്ങൾ ഫീച്ചറിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്, 2022 ഏപ്രിലിൽ ഗൂഗിൾ ഈ ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.