വിട്ടുകൊടുക്കാൻ മടിയുണ്ടെങ്കിൽ നാമത് നേടുക തന്നെ ചെയ്യും. 39 തവണ ജോലി നല്‍കാത്ത ​ഗൂ​ഗൂഗിള്‍ 40 മത്തെ വട്ടം ഒരു ചെറുപ്പക്കാരന് മുന്നിൽ വാതിൽ തുറന്നു. അവസരങ്ങളുടെയും ​​ഗൂഗിളിലേക്കുള്ള പ്രവേശനത്തിന്‍റെയും വാതിൽ മാത്രമല്ല അത് തോൽക്കാൻ മടിയുള്ള അവന്റെ ആത്മബലത്തിനുള്ള അം​ഗീകാരമായിരിക്കാം അത്. 

ടൈലർ കോഹൻ എന്ന യുവാവാണ് തന്റെ സ്വപ്ന സ്ഥാപനമായ ​ഗൂ​ഗിളിൽ ജോലി നേടിയിരിക്കുന്നത്. ഒന്നോ, രണ്ടോ തവണയല്ല ഓൺലൈനിൽ ട്രെൻഡിങ്ങാകുന്ന ഈ ചെറുപ്പക്കാരൻ ജോലി നിരാകരിക്കപ്പെട്ടത്. 39 തവണയാണ്. ഗൂഗിളുമായുള്ള തന്‍റെ എല്ലാ ഇമെയിൽ ആശയവിനിമയങ്ങളുടെയും സ്‌ക്രീൻഷോട്ട് അദ്ദേഹം പങ്കിട്ടിട്ടുണ്ട്. അവസാനത്തെ മെയിൽ ജൂലൈ 19-ന് ജോലി ലഭിച്ചപ്പോഴത്തെതാണ്. സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന  കോഹൻ  ​ഗൂ​ഗിളിൽ  ജോലി ലഭിക്കുന്നതുവരെ ഡോർഡാഷിൽ അസോസിയേറ്റ് മാനേജരായി – സ്ട്രാറ്റജി & ഓപ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.

“നിരന്തര പ്രയത്നത്തിനും ഭ്രാന്തിനും ഇടയിൽ ഒരു  രേഖയുണ്ട്. ഞാനിതിൽ എവിടെയാണെന്ന് കണ്ടെത്താൻ  ഇപ്പോഴും ശ്രമിക്കുന്നു. 39 തിരസ്‌കരണങ്ങൾ,ഒരു സ്വീകാര്യത,” എന്ന വരികളോടെയാണ് ലിങ്ക്ഡ്ഇന്നിൽ കോഹൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.#acceptedoffer, #application മുതലായ ക്രിയേറ്റീവ് ഹാഷ്‌ടാഗുകൾ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റ് ഏകദേശം 35,000ലധികെ പേർ ലൈക്ക് ചെയ്യുകയും 800 ലധികം  ഉപയോക്താക്കൾ കമന്റും ചെയ്തിട്ടുണ്ട്.

2019 ഓഗസ്റ്റ് 25-ന് അദ്ദേഹം ആദ്യമായി ​ഗൂ​ഗിളിലേക്ക് അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതായി ഗൂഗിളിലേക്കും പുറത്തേക്കുമുള്ള അദ്ദേഹത്തിന്റെ ട്രയൽ മെയിലുകളുടെ സ്‌ക്രീൻഷോട്ട് സൂചിപ്പിക്കുന്നു. കോഹൻ തളർന്നില്ല, 2019 സെപ്റ്റംബറിൽ രണ്ട് തവണ – ഇതെ സ്ഥാനത്തിന് വീണ്ടും അപേക്ഷിച്ചു. രണ്ട് തവണയും കോഹൻ നിരസിക്കപ്പെട്ടു. 

സ്ക്രീൻഷോട്ടിൽ 2019 സെപ്തംബർ മുതൽ എട്ട് മാസത്തെ ഇടവേള കാണിക്കുന്നു. 2020 ജൂണിൽ കോവിഡ് പാൻഡെമിക് സമയത്ത്മിസ്റ്റർ കോഹൻ വീണ്ടും അപേക്ഷിച്ചു, അതും നിരസിച്ചു. അങ്ങനെ എത്രയോ തവണ നിരസിക്കപ്പെട്ടു.  കോഹന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് തന്റെ അനുഭവങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ആമസോൺ തന്റെ ആപ്ലിക്കേഷൻ 120 ലധികം തവണ നിരസിച്ചതായി ഒരാൾ കമന്റ് ചെയ്തിരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *