ജനപ്രിയ മെസേജിങ് സംവിധാനമായിരുന്ന ഹാങൗട്ട്സ് സേവനം നിർത്തുകയാണെന്ന് ഗൂഗിൾ അറിയിച്ചു. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറാനും നിർദേശമുണ്ട്. 2020 ഒക്ടോബറിലാണ് ഗൂഗിൾ ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിൾ തുടങ്ങിയിരുന്നു.

ഗൂഗിൾ ടേക്ക്ഔട്ട് ഉപയോഗിച്ച് ഹാങൗട്ട് ഡേറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയും. 2022 നവംബറിന് മുൻപ് ഹാങൗട്ട് ഡേറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിൾ റിപ്പോർട്ടിൽ പറയുന്നത്.

ജനങ്ങളെ ഒന്നിപ്പിക്കാനും അവർക്ക് കൂടുതൽ സേവനം നൽകാനും ചാറ്റിൽ നിക്ഷേപം തുടരുകയാണ്, ഇപ്പോൾ ശേഷിക്കുന്ന ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗൂഗിൾ ചാറ്റിന്റെ പ്രോഡക്റ്റ് മാനേജർ രവി കണ്ണേഗണ്ടി ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു.

ഗൂഗിൾ ചാറ്റിലേക്ക് നീങ്ങുന്നതോടെ ഡോക്‌സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുമെന്നും, ചാറ്റിങ് നടക്കുമ്പോൾ തന്നെ ഇതെല്ലാം ചെയ്യാൻ സാധിക്കുമെന്നും ഗൂഗിൾ പറഞ്ഞു. 

ഗ്രൂപ്പുകൾക്കും ടീമുകൾക്കും ആശയങ്ങൾ പങ്കിടാനും ഡോക്യുമെന്റുകൾ ഉപയോഗിക്കാനും ഫയലുകളും ടാസ്ക്കുകളും മാനേജ് ചെയ്യാനും കഴിയും. എല്ലാം ഒരൊറ്റ ലൊക്കേഷനിൽ നിന്ന് സാധിക്കും. ഒപ്പം ജിമെയിൽ ഇൻബോക്‌സ്, സ്പേസസ്, മീറ്റ് എന്നിവയ്‌ക്കൊപ്പം ചാറ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *