വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ബാധിച്ച ഗുരുതരമായൊരു സാങ്കേതിക പ്രശ്നം പരിഹരിച്ച് മൈക്രോസോഫ്റ്റ്. ചൈനീസ് സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ബഗ്ഗ് ആണ് കമ്പനി പരിഹരിച്ചത്.
മൈക്രോസോഫ്റ്റ് ഓഫീസില്‍ കണ്ടെത്തിയ ‘ഫോളിന’ എന്ന് പേരുള്ള ബഗ്ഗ് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള ടിഎ413 എന്ന സംഘം ദുരുപയോഗം ചെയ്തിരുന്നുവെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് പറഞ്ഞു.
ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തന്നെ വിന്‍ഡോസ് അപ്ഡേറ്റ് ചെയ്തിരിക്കണം എന്നാണ് മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം. ഏപ്രിലിലാണ് ഫോളിന ബഗ്ഗിനെ സംബന്ധിച്ച് മൈക്രോസോഫ്റ്റ് അറിയുന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് 2013, 2016, 2019, 2021, ഓഫീസ് പ്രോ പ്ലസ്, ഓഫീസ് 365 എന്നിവയെ ഫോളിന ബാധിച്ചിട്ടുണ്ട്.
ഇത് ദുരുപയോഗം ചെയ്ത് ഹാക്കര്‍ക്ക് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഡാറ്റ ഡെലീറ്റ് ചെയ്യാനും ഉള്‍പ്പടെയുള്ളവയുടെ നിയന്ത്രണങ്ങള്‍ കൈക്കലാക്കാനാവും.
യു.എസ്. സൈബര്‍ സെക്യൂരിറ്റി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി പ്രശ്നം കൈകാര്യം ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം സ്വീകരിക്കാന്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.