നിങ്ങൾ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ പോലും പാസ്‌വേഡുകൾ പങ്കിടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം പരിരക്ഷിക്കുന്നതിന് നിങ്ങളുടെ പാസ്‌വേഡുകൾ സ്വകാര്യമായി സൂക്ഷിക്കേണ്ടതാണ്. ഞങ്ങളുടെ സാമ്പത്തിക വിവരങ്ങൾ അടക്കം ആ പാസ്വേഡുകൾ ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. നിങ്ങൾക്കും ഒരു സൈബർ കുറ്റവാളിക്കും ഇടയിൽ സുരക്ഷയ്ക്കായി നിലകൊള്ളുന്നത് ഒരു നല്ല പാസ്‌വേഡ് മാത്രമാണ്. ഹാക്കർമാരുടെയും അവരുടെ പാസ്‌വേഡ് ആക്രമണങ്ങളുടെയും കാര്യത്തിൽ, നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തി നിങ്ങൾക്കുണ്ട്. പാസ്വേഡ് കണ്ടെത്തുന്നതിൽ സാധാരണയായി ആറ് തരം പിഴവുകൾ വരുന്നതായി നോർട്ടൺ ലൈഫ്ലോക്ക് പറയുന്നു.

വളർത്തുജീവികളുടെ പേരുകൾ: പ്രവചിക്കാൻ പറ്റുന്ന പാസ്‌വേഡുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ തകർക്കാൻ കഴിയും. സാധാരണ വളർത്തുമൃഗങ്ങളുടെ പേരുകൾ ഊഹിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് കടക്കാൻ അവർക്ക് കഴിയും. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ പേര് പാസ്‌വേഡായി ഉപയോഗിക്കുന്നത് കാരണം നിർദ്ദയരായ സൈബർ ക്രിമിനലുകൾക്ക് നിങ്ങളെ എളുപ്പമുള്ള ലക്ഷ്യമാക്കിയേക്കാം.

പങ്കാളിയുടെ പേരുകൾ: ബന്ധങ്ങളിലുള്ള ആളുകൾ പരസ്പരം ഉപകരണങ്ങൾ ആക്‌സസ് ചെയ്യുന്നതിനായി പിന്നുകൾ, പാസ്‌വേഡുകൾ, അല്ലെങ്കിൽ വിരലടയാളങ്ങൾ എന്നിവ കൈമാറുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു. മാത്രമല്ല, ആളുകൾ അവരുടെ നിലവിലെ അല്ലെങ്കിൽ മുൻ പങ്കാളിയുടെ പേരുകൾ പാസ്‌വേഡുകളായി ഉപയോഗിക്കുന്നു. നിങ്ങളുടെ സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ/പോസ്‌റ്റുകളിൽ എന്നിവയിൽ നിങ്ങളുടെ പങ്കാളിയുടെ പേര് സാധാരണയായി ലഭ്യമാകുന്നതിനാൽ, ഈ സമ്പ്രദായം നിങ്ങളെ അനാവശ്യ പാസ്‌വേഡ് അപകടസാധ്യതകളിലേക്ക് നയിക്കും.

ജനന തീയതി: നിങ്ങളുടെ ജന്മദിനം, നിങ്ങളുടെ ജനന വർഷം, അല്ലെങ്കിൽ മറ്റ് ആളുകളുടെ ജന്മദിനം അല്ലെങ്കിൽ ജനന വർഷം എന്നിങ്ങനെയുള്ള ഒരു നമ്പർ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പാസ്‌വേഡ് ഊഹിക്കുന്നത് വളരെ എളുപ്പമാക്കുന്നു. നിങ്ങളുടെ പാസ്‌വേഡ് നിങ്ങളുടെ ജനനത്തീയതിയോ 1900-കളിലെ ഒരു വർഷമോ വ്യക്തമായ ഒരു സംഖ്യാ ക്രമമോ ആണെങ്കിൽ, ഹാക്കർമാർ നിങ്ങളുടെ പാസ്‌വേഡ് ചോർത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്രമത്തിലുള്ള പദങ്ങൾ: അക്ഷരമാലയിലെ തുടർച്ചയായ അക്ഷരങ്ങളോ കീബോർഡിലെ അടുത്തടുത്ത് വരുന്ന അക്ഷരങ്ങളോ (ഉദാഹരണം: ‘qwerty’) എല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇത്തരം പാസ്വേഡുകൾ വേഗം ചോർത്തപ്പെടാൻ സാധ്യതയുണ്ട്.

സംഖ്യകൾ: അക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ലാത്ത ഏതൊരു പാസ്‌വേഡും ഒരു മോശം പാസ്‌വേഡാണ്. ലോകത്തിലെ പൊതുവായ ചില പാസ്‌വേഡുകൾ 12345 അല്ലെങ്കിൽ 111111 ആണ്.

പൊതുവായ വാക്യങ്ങൾ: പൊതുവായി കാണുന്ന വാചകങ്ങൾ പലരും പാസ്വേഡ് ആയി ഉപയോഗിക്കുന്നു. ലരും, എളുപ്പത്തിൽ ഊഹിക്കാൻ കഴിയുന്ന തരത്തിൽ, പുസ്തകങ്ങളിൽ നിന്നോ ജനപ്രിയ സിനിമകളിൽ നിന്നോ ഉള്ള സാധാരണ വാക്യങ്ങളോ ശൈലികളോ ഉപയോഗിക്കുന്നു. ‘Password123’ അല്ലെങ്കിൽ ‘idonthaveapassword’ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചില വാക്യങ്ങൾ.

ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കുന്നതിനുള്ള ചില ടിപ്സുകൾ നോക്കാം

ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ജന്മദിനങ്ങൾ, നിങ്ങളുടെ പേര്, കുടുംബാംഗങ്ങളുടെ പേരുകൾ, അല്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ പേരുകൾ എന്നിവ നിങ്ങളുടെ പാസ്‌വേഡിൽ ഒരിക്കലും ഉപയോഗിക്കരുത്.

“123456,” “പാസ്‌വേഡ്” അല്ലെങ്കിൽ “qwerty” പോലുള്ള പൊതുവായ പാസ്‌വേഡുകൾ ഒരിക്കലും ഉപയോഗിക്കരുത്.

നിങ്ങളുടെ പാസ്‌വേഡുകൾക്ക് കുറഞ്ഞത് എട്ട് അക്ഷരങ്ങളുടെ ദൈർഘ്യമുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ പ്രതീകങ്ങളും ചിഹ്നങ്ങളും ഉള്ള പാസ്‌വേഡുകൾ ഊഹിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്.

നിങ്ങളുടെ പാസ്‌വേഡുകളിൽ പൊതുവായ വാക്കുകളോ ശൈലികളോ ഉപയോഗിക്കരുത്. നിങ്ങൾക്ക് അവ ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വാക്ക് മാറ്റുക അല്ലെങ്കിൽ വാക്യം ചുരുക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് “eleven” എന്ന വാക്ക് ഉപയോഗിക്കണമെങ്കിൽ അത് “e13v3N” ആയി പരിവർത്തനം ചെയ്യാം. അല്ലെങ്കിൽ “I love to shop” എന്ന വാചകം ഉപയോഗിക്കണമെങ്കിൽ അത് “1luv2sh0p” എന്നാക്കി മാറ്റാം. ചിഹ്നങ്ങളും വിരാമചിഹ്നങ്ങളും ചേർത്ത് അതിനെ കൂടുതൽ ശക്തമാക്കുക: “#1Luv2sh0p!”

നിങ്ങളുടെ അക്കൌണ്ടുകളിൽ ഒരു അധിക പരിരക്ഷ ചേർക്കാൻ ലഭ്യമായ സാഹചര്യങ്ങളിലെല്ലാം ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) അല്ലെങ്കിൽ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഒരു ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിനു പുറമേ, നിങ്ങളുടെ അക്കൗണ്ട് ലോഗിൻ പൂർത്തിയാക്കാൻ ടെക്‌സ്‌റ്റ് വഴി ലഭിച്ച ഒരു അധിക കോഡ് കൂടി ഇതിൽ ഉപയോഗിക്കേണ്ടി വരും.

സങ്കീർണ്ണമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കാനും ഓർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിന് പാസ്‌വേഡ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ ഉപയോഗിക്കുക.

“നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായ ഡിജിറ്റൽ ജീവിതം ഉറപ്പാക്കുന്നു. നിങ്ങൾ ശക്തമായ ഒരു പാസ്‌വേഡ് സൃഷ്‌ടിക്കുമ്പോൾ, വൈറസ്, സ്‌പൈവെയർ, മാൽവെയർ, റാൻസംവെയർ ആക്രമണങ്ങളിൽ നിന്ന് നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ ഓൺലൈൻ സ്വകാര്യത വെളിപ്പെടുന്ന സാഹചര്യത്തിൽ അധിക സുരക്ഷ നൽകാനും ഇത് സഹായിക്കുന്നു. അങ്ങനെ, ഡിജിറ്റൽ ലോകത്തിന്റെ ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നു,” നോർട്ടൺ ലൈഫ്ലോക്കിലെ സാർക് രാജ്യങ്ങളുടെ ചുമതലയുള്ള സെയിൽസ് ആൻഡ് ഫീൽഡ് മാർക്കറ്റിംഗ് ഡയറക്ടർ റിതേഷ് ചോപ്ര പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *