ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഹൈ-റിസ്‌ക് മുന്നറിപ്പ്. പലതരത്തിലുള്ള ആക്രമണ സാധ്യതകള്‍ ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ കണ്ടെത്തി എന്നാണ് സേര്‍ട്ട് പറഞ്ഞിരിക്കുന്നത്. 

ഇത്തരം ഉപകരണങ്ങളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ നടന്നേക്കാമെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയിഡ് റണ്‍ടൈം, ഫ്രെയിംവര്‍ക് കംപോണന്റ്, മീഡിയ ഫ്രെയിംവര്‍ക്ക്, കേണല്‍, മീഡിയാടെക്, ക്വാല്‍കം കംപോണന്റ്‌സ് തുടങ്ങിയ ഇടങ്ങളിലാണ് ഭേദ്യത കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പലതും ആന്‍ഡ്രോയിഡിന്റെ ഉടമ ഗൂഗിളും ശരിവച്ചു കഴിഞ്ഞു. 

ഈ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ നിലവില്‍ ആളുകള്‍ എറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പഴയതും പുതിയതുമായ സ്മാര്‍ട്‌ഫോണുകളില്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണെന്നത് മുന്നറിയിപ്പിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം അതില്‍ പരിഹരിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി ബുള്ളറ്റിനില്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഫോണുകള്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. സെറ്റിങ്‌സില്‍ സിസ്റ്റം അപ്‌ഡേറ്റ് പരിശോധിച്ച് അപ്‌ഡേറ്റ് ഉടന്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്നു. 

ഇത് കൂടാതെ, ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്കും സിഇആര്‍ടി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രോം ബ്രൗസറിലെ സുരക്ഷാ പ്രശ്‌നം ദുരുപയോഗം ചെയ്ത് മറ്റൊരാള്‍ക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുമെന്നാണ് മുന്നറിയിപ്പ്.

വാട്ടര്‍മാര്‍ക്കുമായി വിന്‍ഡോസ് 11, ക്രാക്ക് ചെയ്ത ഒഎസ് ഉപയോഗിച്ചാല്‍ മുട്ടന്‍ പണി.!

ഔദ്യോഗിക ഓപ്പറേറ്റിങ് സിസ്റ്റം (Official operating system)  ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ വാട്ടര്‍മാര്‍ക്ക് ഇടാനൊരുങ്ങി മൈക്രോസോഫ്റ്റ് (Microsoft) വിന്‍ഡോസ് 11 ഡെസ്‌ക്ടോപ്പിലാണ് ഇത്തരമൊരു വാട്ടര്‍മാര്‍ക്ക് (Water mark) വരിക. സിസ്റ്റം ട്രേയ്ക്ക് മുകളില്‍, ഡെസ്‌ക്ടോപ്പില്‍ താഴെ-വലത് ഭാഗത്ത് ദൃശ്യമാകുന്ന വാട്ടര്‍മാര്‍ക്ക്, ചില വിന്‍ഡോസ് പ്രിവ്യൂ ബില്‍ഡുകള്‍ ഉപയോഗിച്ചുള്ള പരിമിതമായ ടെസ്റ്റിംഗില്‍ മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മാറ്റം ഇപ്പോള്‍ ബീറ്റയിലേക്കും പ്രിവ്യൂ ബില്‍ഡുകള്‍ റിലീസ് ചെയ്തിരിക്കുന്നു (പതിപ്പ് 22000.588.) 

സോഫ്റ്റ്വെയര്‍ ഔദ്യോഗികമായി പിന്തുണയ്ക്കാത്ത ഒരു മെഷീനില്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആര്‍ക്കും മുന്നറിയിപ്പ് സന്ദേശം കാണാനാകും എന്നാണ് ഇതിനര്‍ത്ഥം. സിസ്റ്റം ആവശ്യകതകള്‍ പാലിച്ചിട്ടില്ല, കൂടുതലറിയാന്‍ സെറ്റിങ്ങുകളിലേക്ക് പോകുക എന്ന സന്ദേശം എപ്പോഴും അതു കാണിച്ചു കൊണ്ടേയിരിക്കും.

ആവശ്യമായ ഹാര്‍ഡ്വെയര്‍ സ്‌പെസിഫിക്കേഷന് ഇല്ലാത്ത ഒരു മെഷീനില്‍ ആളുകള്‍ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കരുതെന്ന് മൈക്രോസോഫ്റ്റ് എല്ലായ്പ്പോഴും പറഞ്ഞിട്ടുള്ളതിനാല്‍ ഇത് വലിയ ആശ്ചര്യകരമല്ല, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പിസിയെ ‘നശിപ്പിച്ചേക്കാം’ എന്ന് പോലും അവര്‍ പറയുന്നു. ഒരു ഒറ്റവരി മുന്നറിയിപ്പ് വാട്ടര്‍മാര്‍ക്ക് ഡെസ്‌ക്ടോപ്പില്‍ വളരെ അരോചകവും നുഴഞ്ഞുകയറ്റത്തെ സൂചിപ്പിക്കുന്നതുമാണ്. 

ഇതു മാത്രമല്ല മറ്റ് ആപ്ലിക്കേഷനുകളൊന്നും ഇവിടെ അനുവദിക്കുന്നില്ല. സുപ്രധാന സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും നീക്കും. പിന്തുണയ്ക്കാത്ത പിസികള്‍ക്ക് അപ്ഡേറ്റുകള്‍ ലഭിക്കില്ലെന്ന് മൈക്രോസോഫ്റ്റ് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് അപ്ഡേറ്റുകള്‍ വിച്ഛേദിക്കപ്പെടുമെന്നതാണ് പുതിയ കാര്യം. ചുരുക്കം പറഞ്ഞാല്‍, വിന്‍ഡോസ് 11 പിന്തുണയ്ക്കാത്ത ഹാര്‍ഡ്വെയറില്‍ സ്ഥിരമായി സൂക്ഷിക്കുന്ന ആളുകളെ തടയുന്നതിനുള്ള ആദ്യപടി മാത്രമാണ് ഈ വാട്ടര്‍മാര്‍ക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *