ഗൂഗിളും (Google) മൈറ്റ്വൈ (MeitY) (ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സംരംഭം) നടത്തുന്ന ആപ് സ്കെയിൽ അക്കാഡമിയുടെ പ്രോഗ്രാമിലേക്ക് ആസ്ട്രോവിഷന്റെ ക്ലിക്ക് ആസ്ട്രോ തിരഞ്ഞെടുത്തു. ആറു മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിനു കേരളത്തിൽ നിന്നുള്ള മികച്ച ആപ്പുകളിൽ നിന്നാണ് ക്ലിക്ക് ആസ്ട്രോയെ (clickastro) തിരഞ്ഞെടുത്തത്. സ്റ്റാർട്ടപ്പുകളുടെ മൊബൈൽ ആപ്പുകളെ ലോകോത്തര നിലവാരത്തിലുള്ള ആപ്പുകളായി മത്സരിക്കുവാൻ സജ്ജമാക്കുന്ന പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആപ് സ്കെയിൽ പ്രോഗ്രാമിനായി 2021 ഒക്ടോബറിലാണ് അപേക്ഷകൾ ക്ഷണിച്ചത്. 400 ലധികം അപേക്ഷകളിൽ നിന്നാണ് 100 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. മൈറ്റ്വൈ സ്റ്റാർട്ടപ്പ് ഹബ്, ഗൂഗിൾ, നാസ്സ് കോം (Nasscom) പ്രതിനിധികളാണ് ഈ പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പുകളെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
വളരെയധികം ഘടകങ്ങളെ മുൻനിര്‍ത്തിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, സാമൂഹികം, ഇ–കൊമേഴ്സ്, ഗെയിമിങ് തുടങ്ങിയ നിരവധി മേഖലകളെ പരിഗണിക്കുകയുണ്ടായി. ക്ലിക്ക് ആസ്ട്രോയെ തിരഞ്ഞെടുത്തത് ഇ–കൊമേഴ്സ് വിഭാഗത്തിൽ നിന്നാണ്. കൂടാതെ ഭൂരിപക്ഷ സമൂഹത്തെ സേവിക്കുന്ന കൃഷി, ബി2ബി, രക്ഷകർത്തൃത്വം തുടങ്ങിയ മേഖലകളേയും പരിഗണിച്ചിരുന്നു.
ക്ലിക്ക് ആസ്ട്രോവിഷൻ മാനേജിങ് ഡയറക്ടർ ശ്രീ. അർജുൻ രവീന്ദ്രന്റെ വാക്കുകൾ: ‘ ക്ലിക്ക് ആസ്ട്രോയുടെ സേവനങ്ങളെ രാജ്യാന്തര തലത്തിലെത്തിക്കുവാനുള്ള മികച്ച സൗകര്യമാണിത്. ഞങ്ങളുടെ പുതിയ ബ്രാൻഡിങ്ങിന്റെ ഒരു ലക്ഷ്യം രാജ്യാന്തര തലത്തിലുള്ള സേവനമായിരുന്നു. ഈ പരിശീലനവും ആശയവിനിമയങ്ങളും ഞങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകുമെന്നതിൽ സംശയമില്ല.’
ഇന്ത്യയിലെ 10 ഭാഷകൾ കൂടാതെ സിംഹളഭാഷയിലും സമ്പൂർണ ജാതക റിപ്പോർട്ടുകൾ ക്ലിക്ക് ആസ്ട്രോ വെബ് സൈറ്റിൽ ലഭ്യമാണ്. വേദ ജ്യോതിഷത്തെ ഇന്ത്യയിലും ലോകത്തിലും കൃത്യമായി അവതരിപ്പിക്കുന്നതിൽ ക്ലിക്ക് ആസ്ട്രോ പ്രഥമസ്ഥാനത്താണ്. ജ്യോതിഷ തൽപർക്കും ജ്യോതിഷർക്കും അവർക്ക് ആവശ്യമായ ജ്യോതിഷ സേവനങ്ങൾ നൽകി വരുന്ന ആസ്ട്രോവിഷന്റെ റജിസ്റ്റേർഡ് ബ്രാൻഡാണ് ക്ലിക്ക് ആസ്ട്രോ. മുപ്പത് വര്‍ഷത്തിലധികമായി സാങ്കേതിക വിദ്യയുടെ മാറ്റത്തിനനുസൃതമായി നവീന സാങ്കേതിക വിദ്യയിലൂടെ കുറ്റമറ്റ മികച്ച ജ്യോതിഷ ഗണിതങ്ങളും സേവനങ്ങളും നൽകി വരുന്ന എല്ലാ പ്രായക്കാർക്കും എല്ലാ കർമമേഖലയിലുള്ളവർക്കും ജീവിതത്തെ ശുഭദായകങ്ങളാക്കുന്ന മാർഗ നിര്‍ദേശങ്ങളും പരിഹാരങ്ങളും നൽകി വരുന്നു.
ഇന്ത്യയിലെ പല പ്രമുഖ കമ്പനികൾക്കും ജ്യോതിഷപരമായ സേവനങ്ങൾ നൽകി വരുന്നത് ആസ്ട്രോവിഷനാണ്. വേദജ്യോതിഷ അറിവുകളെ ഉന്നത പദവിയിലെത്തിക്കുന്നതിന്റെ ഭാഗമായി 110 ദശലക്ഷം ജാതകങ്ങൾ 11 ഭാഷകളിലായി 170 രാജ്യങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്.