ആഗോള തലത്തിലെ ചിപ്പ് ക്ഷാമത്തിന് പരിഹാരം കാണാൻ ഇന്ത്യ. കഴിഞ്ഞ വർഷം 76000 കോടി രൂപ സെമി കോൺ ഇന്ത്യ പ്രോഗ്രാമിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമാവാനായി നിലവിൽ അഞ്ച് കമ്പനികളാണ് താത്പര്യം അറിയിച്ചിരിക്കുന്നത്. 20.5 ബില്യൺ (1,53,750 കോടി)യാണ്  കമ്പനികൾ നിക്ഷേപിക്കുന്നത്.

വേദാന്ത,ഫോക്സ്കോൺ,ഐജിഎസ്എസ് വെൻച്യർ,ഐഎസ്എംസി തുടങ്ങിയ കമ്പനികളാണ് പദ്ധതിയിലേക്ക് താത്പര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിൽ നിന്നും പദ്ധതിക്കായി 5.6 ബില്യൺ തുക മാറ്റിവെക്കും.

2020-ൽ സെമി കണ്ടക്ടർ വിപണിയുടെ ആകെ മൂല്യം കണക്കാക്കുന്നത് 15 ബില്യൺ ഡോളറിലാണ്. കേന്ദ്ര സർക്കാരിൻറെ കണക്കനുസരിച്ച്, 2026-ഓടെ ഇത് 63 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യ നേരിട്ട് സെമികണ്ടക്ടർ നിർമ്മാണം തുടങ്ങിയാൽ ആഗോള വിപണിയിൽ തന്നെ ഇന്ത്യക്ക് വലിയ പ്രധാന്യമുണ്ടാവുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

അതേസമയം ആഗോളതലത്തിൽ തുടരുന്ന ചിപ്പ് ക്ഷാമം യാത്രാ വാഹനങ്ങളുടെ വിൽപ്പനയെയും പ്രതിസന്ധിയിലാക്കിയതായാണ് ഏറ്റവും അവസാനം പുറത്ത് വന്ന റിപ്പോർട്ട്. 2022 തുടക്കത്തിൽ തന്നെ വാഹന വിൽപ്പനയിൽ 10 ശതമാനമാണ് ഇടിവ് റിപ്പോർട്ട് ചെയ്തത്. സെമി കണ്ടക്ടറുകളുടെ  ക്ഷാമം മൂലം കമ്പനികൾ തങ്ങളുടെ വാഹന നിർമ്മാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *