നിങ്ങളുടെ ജി മെയില്‍ (G mail) ഐഡി ഉള്‍പ്പടെയുള്ള അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍ (Google).കമ്പനി ഈ മാസം ആദ്യം ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഏകദേശം 150 മില്യൺ ഉപയോക്താക്കളെയാണ് ഒതിന്റിക്കേഷനായി ടു-സ്റ്റെപ്പ് വേരിഫിക്കേഷനിലേക്ക് (Google 2-Step Verification) നയിക്കാനുള്ള കാര്യങ്ങള്‍ ചെയ്തത്. ഈ മാസം ആദ്യം തന്നെ ഈ നടപടിയെ കുറിച്ച് ഗൂഗിള്‍ തങ്ങളുടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു.
ടു-സ്റ്റെപ്പ് വേരിഫിക്കേഷനായി നവംബര്‍ 9 മുതല്‍ അക്കൗണ്ടുകള്‍ സൈന്‍ അപ്പ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഫോണില്‍ ഒരു പാസ് വേഡും ഒരു രണ്ടാംഘട്ട വേരിഫേക്കനും നടത്തി സൈന്‍ ഇന്‍ ചെയ്യുന്നത് – അധിക സുരക്ഷ നല്‍കുമെന്നും, പാസ് വേഡ് മോഷ്ടിക്കുന്ന (ഹാക്കിംഗ്) പ്രശ്നങ്ങളില്‍ നിന്ന് അക്കൗണ്ടുകളെ സംരക്ഷിക്കുമെന്നും ഗൂഗിള്‍ പറയുന്നു. ഇതുവരെ ടു-സ്റ്റെപ്പ് വേരിഫിക്കേഷന് സജ്ജീകരിക്കാത്തവര്ക്ക് അത് എങ്ങനെ ചെയ്യമെന്ന് നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്ന് അറിയാം.
നിങ്ങള്‍ ടു-സ്റ്റെപ്പ് വേരിഫിക്കേഷന് സജ്ജീകരിച്ചിട്ടില്ലെങ്കില്‍ ഗൂഗിള്‍ സ്വയമേ അത് ചെയ്യുന്നതിനാല്‍ നിങ്ങള്‍ അത് ചെയ്യേണ്ടതില്ല. ഇനി നിങ്ങള്‍ക്ക് ഗൂഗിളിന്റെ സ്വയമേവയുള്ള സജ്ജീകരണം (automatic set-up) ആവശ്യമില്ലെങ്കില്‍, ഏത് സമയത്തും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിനുള്ള ടു-സ്റ്റെപ്പ് വേരിഫിക്കേഷന് സജ്ജീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിനായി ടു-സ്റ്റെപ്പ് വേരിഫിക്കേഷന് എങ്ങനെ സജ്ജീകരിക്കാം എന്നതിനെക്കുറിച്ചുള്ള ഘട്ടങ്ങളള് ലളിതമായി വിശദീകരിച്ച് നല്‍കാം.
ടു-സ്റ്റെപ്പ് വേരിഫിക്കേഷന് ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ കൂടുതല്‍ സുരക്ഷിതമാക്കാം
നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ ആപ്പ് അല്ലെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ www.google.com തുറക്കുക
അവിടെ ‘നിങ്ങളുടെ അക്കൗണ്ട് നിയന്ത്രിക്കുക’ (Manage Your Account) എന്നത് തിരഞ്ഞെടുക്കുക
‘സുരക്ഷാ ടാബിലേക്ക്’ (Security tab) പോകുക
സുരക്ഷാ ടാബില്‍ ‘ഗൂഗിളിലേക്ക് സൈന്‍ ഇന്‍ ചെയ്യുക’ (“Signing in to Google) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ ടു-സ്റ്റെപ്പ് വേരിഫിക്കേഷന് ഓപ്ഷന് കാണും.
അടുത്ത പേജില്‍, Get Started എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ പാസ്വേഡ് നല്‍കുക
ഇവിടെ നിങ്ങളുടെ മുന്‍ഗണനയുടെ രണ്ടാം ഘട്ടം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത് ഒന്നുകില്‍ സുരക്ഷാ കീകളോ, വാചക സന്ദേശങ്ങളോ, വോയ്സ് കോളുകളോ ആകാം. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഇങ്ങനെയായിരിക്കും നല്‍കുക.
നിങ്ങള്‍ രണ്ടാം ഘട്ടം (Second step) തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുമ്പോഴോ നിങ്ങളുടെ രണ്ടാം ഘട്ടം ലഭ്യമല്ലാത്ത സാഹചര്യത്തിലോ ഇത് സഹായിക്കും
നിങ്ങളുടെ ഫോണില്‍ ലഭിച്ച കോഡ് നല്കി ‘ഓണ്‍ ചെയ്യുക’ (Turn on)