സുരക്ഷാ ഫീച്ചറുകളെക്കുറിച്ചും പ്ലാറ്റ്‌ഫോമിൽ ലഭ്യമായ “നിയമപരമായ അവകാശങ്ങളെയും പരിരക്ഷകളെയും” കുറിച്ച് യുവാക്കളിൽ അവബോധമുണ്ടാക്കാൻ പുതിയ ക്യാമ്പയിനുമായി ഇൻസ്റ്റാഗ്രാം. രാജ്യത്തുടനീളം വിവിധ ഭാഷകളിലായാണ് ക്യാമ്പയിൻ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാരും ഇതിന്റെ ഭാഗമാകും.

“എങ്ങനെ ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഓൺലൈനിൽ സുരക്ഷിതരായിരിക്കാം എന്നതിനെ കുറിച്ച് പ്രാദേശികമായി അവബോധം സൃഷ്ടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ‘സേഫ് സ്‌ട്രീ’, ‘മൈ കാനൂൺ’ എന്നി ക്യാമ്പയിനുകളിലൂടെ, ഞങ്ങളുടെ സുരക്ഷാ ഫീച്ചറുകളെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുകയും നിയമപ്രകാരം ലഭ്യമാകുന്ന അവകാശങ്ങളെയും പരിരക്ഷകളെയും കുറിച്ച് യുവാക്കളെ അറിയിക്കുകയും ചെയ്യുന്നു,” ഫെയ്‌സ്‌ബുക്ക്‌ ഇന്ത്യയുടെ പോളിസി ആൻഡ് ഔട്ട്‌റീ പ്രോഗ്രാം മേധാവി മധു സിരോഹിച്ച് പറഞ്ഞു.

‘സേഫ് സ്ട്രീ’ ക്യാമ്പയിൻ

സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും അറിയുന്നതിനുള്ള പ്ലാറ്റ്‌ഫോമായ യുവയുമായി സഹകരിച്ച്, ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിനുള്ള ക്യാമ്പയിനാണ് ‘സേഫ് സ്ട്രീ’. രണ്ട് പാർട്ടായി ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണിത്.

ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം ആദ്യം കണ്ടന്റ് ക്രിയേറ്റർമാർക്കായി ഒരു ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കും അതിനു ശേഷമായിരിക്കും ഇൻസ്റ്റാഗ്രാമിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷാ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം റീൽസിലൂടെ അവതരിപ്പിക്കുക.

അമൃത സുരേഷ്, പൂർണിമ രവി, അന്താര നൈന റോയ് മജുംദർ, താന്യ അപ്പച്ചു, മൈത്രായനി മഹന്ത, സമൃദ്ധി പാട്ടീൽ എന്നിവരുൾപ്പെടെ ആറ് ക്രിയേറ്റർമാരുടെ 30 റീലുകളാണ് ഈ സീരീസിൽ പ്രസിദ്ധീകരിക്കുക. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഇവ പുറത്തിറക്കുക.

‘മൈ കാനൂൻ’ ക്യാമ്പയിൻ

‘ന്യായ’, ‘വീ ദ യംഗ്’ എന്നിവയുമായി സഹകരിച്ചാണ് രണ്ടാമത്തെ ക്യാമ്പയിൻ. യുവാക്കൾക്ക് നിയമങ്ങൾ ലളിതമാക്കി വിശദീകരിക്കുന്നതാണ് ‘മൈ കാനൂൺ’ ക്യാമ്പയിൻ. ഇതിലൂടെ സുരക്ഷാ നിയന്ത്രണങ്ങളെ കുറിച്ച് അറിയാനും നിയമനടപടികൾ സ്വീകരിക്കുന്നത് അറിയാനും നീതിന്യായ സംവിധാനങ്ങളുമായി ഇടപഴകാനും സജ്ജമാക്കും.

ഈ ക്യാമ്പയിൻ ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്നതായിരിക്കു. ഓൺലൈൻ അക്രമം, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ യുവ കണ്ടന്റ് ക്രിയേറ്റർമാരുടെ 50-ലധികം ചെറുതും വലുതുമായ വീഡിയോകൾ പ്രസിദ്ധീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *