സാംസങ് ഗാലക്‌സി എ03 (Samsung Galaxy A03) ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ ഫോണിനുള്ള Support Pages ഇന്ത്യയിലും റഷ്യയിലും സാംസങ്ങിന്റെ വെബ്‌സൈറ്റിൽ ലൈവാക്കിയിരിക്കുന്നു (Samsung Galaxy A03 Support Pages Go Live in India). അതേസമയം, മോഡൽ നമ്പർ ഒഴികെ, ഈ പേജിൽ ഫോണിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല.

ഈ ഫോണിൽ Unisoc പ്രോസസർ കാണാൻ കഴിയുമെന്നാണ് ചില പഴയ റിപ്പോർട്ടുകളിൽ പറയുന്നത്.
91mobilesൽ എന്ന വെബ്സൈറ്റിൽ ആണ് Samsung Galaxy A03 നുള്ള Support Pages അവതരിപ്പിച്ചതായുള്ള റിപ്പോർട്ട് വന്നത്. വരാനിരിക്കുന്ന ഗാലക്‌സി സ്‌മാർട്ട്‌ഫോണിന്റെ മോഡൽ നമ്പർ SM-A032F/DS ആയിരിക്കുമെന്ന് പേജിൽ സൂചിപ്പിച്ചിരിക്കുന്നത്. ഫോണിൽ ഡ്യുവൽ സിം പിന്തുണ ലഭ്യമാകുമെന്ന സൂചനയാണ് അവസാനത്തെ DS സൂചിപ്പിക്കുന്നത്. ഇതല്ലാതെ, ഗാലക്‌സി എ 03 നെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്‌ച, SM-A032F/DS എന്ന മോഡൽ നമ്പറുള്ള Wi-Fi അലയൻസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ Samsung Galaxy A03 കണ്ടെത്തി. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ 802.11 b/g/n, 2.4GHz Wi-Fi ബാൻഡ്, Wi-Fi ഡയറക്ട് എന്നിവയെ പിന്തുണയ്ക്കുമെന്ന് ഈ ലിസ്റ്റിംഗിൽ നിന്ന് മനസിലാക്കാം. ഇതിനുപുറമെ, ഈ ഫോൺ ആൻഡ്രോയിഡ് 11-ൽ പ്രവർത്തിക്കുമെന്നും വ്യക്തമാണ്.
കഴിഞ്ഞ മാസം, US FCC, Geekbench ബെഞ്ച്മാർക്ക് ലിസ്റ്റിംഗുകളിലും Samsung Galaxy A03 കാണപ്പെട്ടു. 5,000എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളതെന്ന് യുഎസ് എഫ്സിസിയിൽ നിന്ന് വ്യക്തമായി. നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും ഇതിൽ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഇവിടെ 5G കണക്റ്റിവിറ്റിയെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല.
2ജിബി റാമുള്ള യൂണിസോക്ക് പ്രൊസസറാണ് ഫോണിനുള്ളതെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ നിന്ന് വെളിപ്പെടുത്തി. എന്നിരുന്നാലും, 3 ജിബി റാം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം, ഈ ഫോൺ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 3.1-ൽ പ്രവർത്തിക്കുമെന്നും ഇവിടെ നിന്ന് മനസ്സിലായി.