മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് 11 കഴിഞ്ഞ ജൂണിലാണ് പുറത്തിറക്കിയത്. ഒക്ടോബർ 5 മുതൽ പിസികൾക്കും ലാപ്ടോപ്പുകൾക്കുമായി ഈ ഒഎസ് ലഭ്യമായി തുടങ്ങും. നിങ്ങളുടെ പിസി/ ലാപ്ടോപ്പ് വിൻഡോസ് 11ന് സപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിൽ മാത്രമേ നിങ്ങൾക്ക് അപ്ഡേറ്റ് ലഭിക്കുകയുള്ളു. നിങ്ങളുടെ പക്കലുള്ള സിസ്റ്റം അപ്ഡേറ്റിന് യോഗ്യതയുള്ളതാണോ എന്ന് എളുപ്പം പരിശോധിക്കാം സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.

ജൂണിൽ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും വിൻഡോസ് 11ൽ ഉള്ള സിസ്റ്റം റിക്വയർമെന്റുകൾ സംബന്ധിച്ച വിവാദങ്ങൾ കാരണം ഇത് ആർക്കും ലഭ്യമാക്കിയിരുന്നില്ല. ഇപ്പോൾ, വിൻഡോസ് 11 ഔദ്യോഗികമായി എല്ലാവർക്കും ലഭ്യമാക്കാൻ പോവുകയാണ്. ഇതിനിടെ എല്ലാവർക്കുമായി ഡൗൺലോഡ് ചെയ്യാവുന്ന പിസി ഹെൽത്ത് ചെക്ക് ആപ്പിന്റെ പുതിയ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. വിൻഡോസ് 11 ഒഎസ് പ്രവർത്തിക്കാൻ നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ആവശ്യമായ ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിൻഡോസ് 11 സിസ്റ്റം ആവശ്യകതകൾ ഇവയാണ്

വിൻഡോസ് 11 സിസ്റ്റം ആവശ്യകതകൾ ഇവയാണ്

പിസിക്ക് കുറഞ്ഞത് രണ്ട് കോറുകളും 1 ജിഗാഹെർട്സ് ക്ലോക്ക് സ്പീഡും, 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും, ടിപിഎം 2.0 ഫീച്ചറും മറ്റും ഉള്ള 64-ബിറ്റ് സിപിയു ആവശ്യമാണ്. വിൻഡോസ് 11നുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം റിക്വയർമെന്റുകളെ കുറിച്ച് ജൂണിൽ തന്നെ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്രയും കാര്യങ്ങൾ ഇല്ലാത്ത സിസ്റ്റത്തിൽ വിൻഡോസ് 11 ഒഎസ് പ്രവർത്തിക്കില്ല.

സിപിയു

വിൻഡോസ് 11 സപ്പോർട്ട് ചെയ്യുന്ന സിപിയുകളുടെ ഒരു പട്ടികയും മൈക്രോസോഫ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഈ ലിസ്റ്റിൽ 8th ജനറേഷൻ ഇന്റൽ പ്രോസസ്സർ, തിരഞ്ഞെടുത്ത 7th ജനറേഷൻ ഇന്റൽ പ്രോസസ്സറുകൾ (കോർ എക്സ് സീരീസ്, സിയോൺ ഡബ്ല്യു സീരീസ്, കോർ i7-7820HQ) എന്നിവ ഉൾപ്പെടുന്നു. വിൻഡോസ് 11 പിസി ഹെൽത്ത് ചെക്ക് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ പിസിയിൽ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന് എളുപ്പം പരിശോധിക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

എങ്ങനെ പരിശോധിക്കാം

• ആദ്യം,നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലേക്ക് (https://aka.ms/GetPCHealthCheckApp) പോയി പിസി ഹെൽത്ത് ചെക്ക് ആപ്പ് ഡൗൺലോഡ് ചെയ്യണം.

• ഡൗൺലോഡ് ചെയ്ത ഇൻസ്റ്റലേഷൻ ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് റൺ ചെയ്യുക. സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇൻസ്റ്റാളേഷൻ പ്രക്രിയ പൂർത്തിയാക്കുക, ഇതന് കുറച്ച് സമയമെടുക്കും എന്ന കാര്യം ശ്രദ്ധിക്കുക

• ഇൻസ്റ്റാളേഷൻ പൂർത്തിയാകുമ്പോൾ നിങ്ങളുടെ പിസിയിൽ ടൂൾ ഓപ്ഷൻ തിരഞ്ഞെടുക്കുക

• ‘ചെക്ക് നൌ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

• നിങ്ങളുടെ പിസിക്ക് വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന് കാണിക്കുന്ന ഒരു പോപ്പ്-അപ്പ് മെസേജ് ഇതിൽ കാണിക്കും.

അപ്‌ഡേറ്റ് സപ്പോർട്ട്

നിങ്ങളുടെ പിസിയിലോ ലാപ്‌ടോപ്പിലോ വിൻഡോസ് 11 അപ്‌ഡേറ്റ് സപ്പോർട്ട് ചെയ്യുകയില്ലെങ്കിൽ പിസി ഹെൽത്ത് ചെക്ക് ആപ്പ് വിൻഡോസ് 11 ലഭിക്കാതിരിക്കാനുള്ള പോരായ്മകൾ വ്യക്തമായി കാണിച്ച് തരും. നിങ്ങളുടെ സിസ്റ്റവും പുതിയ ഒഎസിൽ പ്രവർത്തിക്കുമോ എന്ന കാര്യം വേഗം തന്നെ പരിശോധിക്കുക. പുതിയ വിൻഡോസ് 11 മികച്ച സവിശേഷതകളുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സവിശേഷതകൾ ആസ്വദിക്കാൻ നിങ്ങളുടെ ലാപ്ടോപ്പിനോ പിസിക്കോ സാധിക്കുമോ എന്ന് നോക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

വിൻഡോസ് 10 ഒഎസ്

വിൻഡോസ് 10 ഒഎസുമായി താരതമ്യപ്പെടുത്തുമ്പോൾ വിൻഡോസ് 11 ഒരു പ്രധാന യുഐ ഓവർഹോൾ നൽകുന്നുണ്ട്. പുതുതായി ഡിസൈൻ ചെയ്ത ഐക്കണുകളും റീ ഡിസൈൻ ചെയ്ത സ്റ്റാർട്ട് മെനുവുമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങൾ. വിൻഡോസ് 11ലെ മറ്റൊരു പ്രധാന സവിശേഷത ഇത് മധ്യഭാഗത്ത് ഐക്കണുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതാണ്. എന്നതാണ്. ആപ്പിളിന്റെ മാക്ഒഎസിന് സമാനമായ ഹോം സ്ക്രീനാണ് ഇതിലൂടെ ലഭിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *