ഗൂഗിൾ മാപ്സ്, ജിമെയിൽ, യൂട്യൂബ്  തുടങ്ങിയ ഗൂഗിൾ പ്രൊഡക്റ്റുകൾ ഇനി മുതൽ ചില Android സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല. ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാൽ ഗൂഗിൾ മാപ്സ്, ജിമെയിൽ, യൂട്യൂബ് തുടങ്ങിയവ സൈൻ ഇൻ ചെയ്യാൻ കഴിയില്ല.

ആൻഡ്രോയിഡ് 2.3.7 നോ അതിന് താഴെയുള്ള പതിപ്പുകൾക്കോ ഉള്ള സപ്പോർട്ട് ആണ് ഗൂഗിൾ നിർത്തലാക്കിയത്.  2010 ഡിസംബറിൽ ആണ് ആൻഡ്രോയിഡ് 2.3.7 പതിപ്പ് അവതരിപ്പിച്ചത്.

ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷയെ മുൻ നിർത്തി  Android എഡിഷൻ 2.3.7 അല്ലെങ്കിൽ അതിന് താഴെയുള്ള Android ഡിവൈസുകളിൽ സൈൻ ഇൻ  ചെയ്യാൻ ഗൂഗിൾ അനുവദിക്കില്ലന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 27 -ന് ശേഷം നിങ്ങൾ ഈ ആപ്പുകളിൽ സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു എറർ കാണിക്കും.

ഈ ഉപകരണങ്ങളിൽ ജിമെയിൽ, യൂട്യൂബ്, മാപ്‌സ് തുടങ്ങിയ ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ സൈൻ ഇൻ ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചു.  YouTube, Google Play Store, Google Maps, Gmail, Google Calendar, തുടങ്ങി ഒരു ഗൂഗിൾ പ്രൊഡക്റ്റുകളും ഈ ഡിവൈസുകളിൽ ഉപയോഗിക്കാൻ കഴിയില്ല. 

ഈ ആപ്പുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആൻഡ്രോയിഡ് 3.0 അല്ലെങ്കിൽ അതിന് മുകളിലുള്ള ഉപകരണത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ Google ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, ഈ ആപ്പുകൾ സൈൻ ചെയ്യുന്നതിൽ അവർ പ്രശ്നങ്ങൾ നേരിടേണ്ടിവരും. 
 
Sony Xperia Advance, Lenovo K800, Sony Xperia Go, Vodafone Smart II, Samsung Galaxy S2, Sony Xperia P, LG Spectrum, Sony Xperia S എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. എൽജി പ്രാഡ 3.0, എച്ച്ടിസി വെലോസിറ്റി, എച്ച്ടിസി ഇവോ 4 ജി, മോട്ടറോള ഫയർ, മോട്ടറോള XT532 എന്നിവയിലും ഈ ആപ്പുകൾ പ്രവർത്തിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *