ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് ആന്‍ഡ്രോയിഡ് ആപ്പിലേക്കും വ്യാപിപ്പിക്കുകയാണ്.

ന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ജിമെയില്‍ ആപ്പില്‍ പുതിയ സെര്‍ച്ച് ഫില്‍റ്റര്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഇന്‍ബോക്‌സില്‍ ഇമെയിലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നതിനാണിത്. 

ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഫോറത്തിലാണ് ജിമെയിലിന് വേണ്ടിയുള്ള പുതിയ സെര്‍ച്ച് ഫില്‍റ്റര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്. 

ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് ആന്‍ഡ്രോയിഡ് ആപ്പിലേക്കും വ്യാപിപ്പിക്കുകയാണ്. 

ഫ്രം, സെന്റ് റ്റു, ഡേറ്റ്, അറ്റാച്ച്‌മെന്റ് എന്നീ ഫില്‍റ്റര്‍ ഓപ്ഷനുകളാണ് ഇതുവഴി ലഭിക്കുക. ഇതിലൂടെ ഇമെയിലുകള്‍ അയച്ച ആളുടെ പേരില്‍, ആര്‍ക്കാണോ ഇമെയിലുകള്‍ അയച്ചത് അയാളുടെ പേരില്‍, ഇമെയില്‍ അയച്ച തീയ്യതി, അറ്റാച്ച് മെന്റുകള്‍ എന്നിവ അടിസ്ഥാനമാക്കി ഇമെയിലുകള്‍ ഫില്‍റ്റര്‍ ചെയ്യാം.

സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുന്നതിന് മുമ്പാണ് ഫില്‍റ്റര്‍ തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫില്‍റ്ററിന്റെയും സെര്‍ച്ച് ടേമിന്റെയും അടിസ്ഥാനത്തില്‍ ഇമെയിലുകള്‍ ക്രമീകരിക്കപ്പെടും.

ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുവരുന്നത്. പ്ലേ സ്റ്റേറില്‍ ജിമെയില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ലഭിക്കും. ഒക്ടോബര്‍ അവസാനത്തോടെ  എല്ലാവരിലേക്കും പുതിയ ഫീച്ചര്‍ എത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *