കൊല്‍ക്കത്ത: വര്‍ധിച്ചുവരുന്ന വാട്ട്സ്ആപ്പ് തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി കൊല്‍ക്കത്ത പോലീസ്. ഇത്തരത്തില്‍ ബിസിനസുകാരനെ കബളിപ്പിച്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ 27 കാരനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആളുകളുടെ വാട്ട്സ്ആപ്പ് പ്രൊഫൈലുകള്‍ ഹാക്ക് ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന തട്ടിപ്പുകാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജയേഷ് പാട്ടിദാര്‍ എന്നയാളെയാണ് ഇത്തരത്തില്‍ ഒരു കേസില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. അടുത്ത പരിചയക്കാരില്‍ നിന്ന് പോലും ലഭിക്കുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് കൊല്‍ക്കത്ത പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
നാല് മാസത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഈ കേസില്‍, ഇരയായ ആളുടെ മകന്റെ അതേ സ്‌കൂളിലും ക്ലാസിലും പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവായി പ്രതി ജയേഷ് പോസ് ചെയ്തു. പിന്നീട് നാട്ടിലേക്ക് അടിയന്തരാവസ്ഥയാണെന്ന് പറഞ്ഞ് 6 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കൊല്‍ക്കത്ത പൗരന്റെ വാട്ട്സ്ആപ്പ് ഐഡന്റിറ്റി ഹാക്ക് ചെയ്യുകയും പാകിസ്താന്റെ താല്‍ക്കാലിക ഐപി വിലാസം ഉപയോഗിക്കുകയും ആണ് ഇയാള്‍ ചെയ്തത്.
‘നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ നിങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം,’ ഒരു സൈബര്‍ സെല്‍ ഓഫീസര്‍ പറഞ്ഞു. പോലീസ് കമ്മീഷണര്‍ സൗമന്‍ മിത്ര, ഈ വ്യാജ വാട്ട്സ്ആപ്പ് സംഘങ്ങളെ തകര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഭരത്പൂരില്‍ നിന്നുള്ള സംഘടിത സംഘങ്ങളുമായി പ്രതി പാട്ടിദാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും പോലീസ് പറഞ്ഞു.’ഒന്നുകില്‍ ഈ സംഘങ്ങള്‍ സാങ്കേതികമായി പുരോഗമിച്ചു അല്ലെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക സംഘമാണ് ഇതിന് പിന്നില്‍.’ ലാല്‍ബസാര്‍ സൈബര്‍ സെല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.