ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കുമ്പോള്‍ പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി വാട്ട്‌സ്ആപ്പ് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫീച്ചര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിച്ചതാണെന്ന് കമ്പനി പറഞ്ഞു. പണം അയയ്ക്കുന്നതിനൊപ്പം ഒരു ‘ഫീല്‍’ കൂടി അയക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പങ്കാളിത്തത്തോടെ രൂപകല്‍പ്പന ചെയ്ത, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), വാട്ട്സ്ആപ്പിലെ പേയ്മെന്റ് സവിശേഷത 227 ബാങ്കുകളുമായി ഇടപാടുകള്‍ സാധ്യമാക്കുന്നു.
‘പേയ്മെന്റ് പശ്ചാത്തലത്തില്‍, വാട്ട്സ്ആപ്പിലൂടെ ദൈനംദിന പേയ്മെന്റുകളില്‍ പല തരത്തിലുള്ള ഇമോഷനുകളെയും ചേര്‍ക്കാം. ആഘോഷങ്ങള്‍, വാത്സല്യം, ഊഷ്മളത, വിനോദം അങ്ങനെ വൈവിധ്യമാര്‍ന്ന തീമുകളിലൂടെ ഉപയോക്താക്കള്‍ സ്വയം പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ഞങ്ങളുടെ ശ്രമം. പണം അയക്കുക എന്നത് , വെറും ഒരു പണം അയക്കല്‍ പ്രോസസ് എന്നതിനുമപ്പുറം ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതൊരു ഫീല്‍ കൂടിയാണ്. വാട്ട്സ്ആപ്പ് പേയ്മെന്റുകളുടെ ഡയറക്ടര്‍ മനേഷ് മഹാത്മെ പറഞ്ഞു. കൂടുതല്‍ സവിശേഷതകളും പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കാന്‍ കമ്പനി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മദിനങ്ങള്‍, അവധി ദിവസങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ എന്നിവയ്ക്ക് പേയ്മെന്റുകള്‍ അയയ്ക്കുന്നതിനായി ഒരു തീമാറ്റിക് ശ്രേണി സൃഷ്ടിച്ചതായി വാട്ട്സ്ആപ്പ് പറഞ്ഞു. സുഹൃത്തുക്കളും കുടുംബവും പണം കൈമാറുമ്പോള്‍ അയച്ചയാള്‍ക്കും പണം സ്വീകരിക്കുന്ന ആള്‍ക്കും കൂടുതല്‍ വ്യക്തിഗത അനുഭവം സൃഷ്ടിക്കുക എന്നതാണ് ഈ അപ്ഡേറ്റിന്റെ പ്രധാന ആശയം എന്ന് കമ്പനി പറഞ്ഞു.
‘ഒരുമിച്ചൊരു ഭക്ഷണത്തിന് ശേഷം സുഹൃത്തുക്കള്‍ ബില്‍ ഷെയര്‍ ചെയ്ത് നല്‍കുകയോ, നിങ്ങളുടെ സ്‌നേഹത്തിന്റെ പ്രതീകമായി അടുത്തവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പണം അയയ്ക്കുകയോ അല്ലെങ്കില്‍ രക്ഷാബന്ധന്‍ പോലുള്ള അവസരത്തില്‍ നിങ്ങളുടെ സഹോദരിക്ക് സമ്മാനം നല്‍കുകയോ ചെയ്യുക, പേയ്മെന്റ് പശ്ചാത്തലങ്ങള്‍ പണം അയയ്ക്കുന്നത് വ്യക്തിഗതമാക്കുകയും ഓരോ പേയ്മെന്റിനും പിന്നില്‍ കഥ സജീവമാക്കുകയും ചെയ്യുന്നു.’കമ്പനി പറഞ്ഞു