ആഴ്ചയില്‍ ശരാശരി 1,738 സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതായി ഒരു ഇന്ത്യന്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ ഓരോ സ്ഥാപനത്തിനും 757 ആക്രമണങ്ങള്‍ നേരിടുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് കമ്പനിയില്‍ ഇത്രയും സൈബര്‍ അറ്റാക്കുകള്‍ നടന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ചെക്ക് പോയിന്റ് സോഫ്റ്റ്വെയര്‍ ടെക്‌നോളജിയുടെ threat ഇന്റലിജന്‍സ് വിഭാഗമായ ചെക്ക് പോയിന്റ് റിസര്‍ച്ചിന്റെ (CPR) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ള മേഖലകള്‍, വിദ്യാഭ്യാസം/ഗവേഷണം, സര്‍ക്കാര്‍/സൈന്യം, ഇന്‍ഷുറന്‍സ്/നിയമ, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവയാണ്.
സൈബര്‍ കുറ്റവാളികള്‍ കോവിഡ് -19 പാന്‍ഡെമിക്കിനിടയിലാണ് കൂടുതലായി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ആഗോളതലത്തില്‍ റാന്‍സംവെയര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ 93 ശതമാനം വര്‍ദ്ധനവ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുവെന്ന് ‘സൈബര്‍ അറ്റാക്ക് ട്രെന്‍ഡ്‌സ് : 2021 മിഡ്-ഇയര്‍ റിപ്പോര്‍ട്ട്’ പറയുന്നു. 1,338 ല്‍, APAC മേഖലയിലെ ഓര്‍ഗനൈസേഷനുകള്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ആഴ്ചതോറും നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ‘2021 ന്റെ ആദ്യ പകുതിയില്‍, സൈബര്‍ കുറ്റവാളികള്‍ ഹൈബ്രിഡ് പ്രവര്‍ത്തനത്തിലേക്കുള്ള മാറ്റം മുതലെടുക്കാന്‍ വേണ്ടി അവരുടെ പ്രവര്‍ത്തനരീതികള്‍ തുടര്‍ച്ചയായി പിന്തുടരുകയും സംഘടനകളുടെ വിതരണ ശൃംഖലകളും പങ്കാളികളുമായുള്ള നെറ്റ്വര്‍ക്ക് ലിങ്കുകളും പരമാവധി തടസ്സപ്പെടുത്താന്‍ ലക്ഷ്യമിടുകയും ചെയ്തു, എന്ന് മായ ഹൊറോവിറ്റ്‌സ്, (വി.പി. ചെക്ക് പോയിന്റ് സോഫ്‌റ്റ്വെയര്‍ റിസര്‍ച്ച്) പറഞ്ഞു.
‘ഈ വര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നത് തുടരുകയാണ്, സോളാര്‍ വിന്‍ഡ്‌സ്, കൊളോണിയല്‍ പൈപ്പ്‌ലൈന്‍, ജെബിഎസ് അല്ലെങ്കില്‍ കെയ്സ എന്നീ സംഭവങ്ങളോടെ, റാന്‍സംവെയര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് കാണുന്നു. 2021 ന്റെ രണ്ടാം പകുതിയില്‍, ransomware വളരുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. സര്‍ക്കാരുകളുടെയും നിയമപാലകരുടെയും നിക്ഷേപം വര്‍ദ്ധിച്ചിട്ടും റാന്‍സംവെയര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും, പ്രത്യേകിച്ചും ജോ ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതിന് മുന്‍ഗണന നല്‍കുന്നതിനാല്‍…’ റിപ്പോര്‍ട്ട് പറയുന്നു.
വര്‍ദ്ധിച്ചുവരുന്ന ‘ട്രിപ്പിള്‍ എക്‌റ്റോര്‍ഷന്‍’, സപ്ലൈ ചെയിന്‍ ആക്രമണങ്ങള്‍, വിദൂര സൈബര്‍ ആക്രമണങ്ങള്‍ എന്നിവയും ബിസിനസുകളെ മുമ്പത്തേക്കാളും ബാധിച്ചേക്കാം. റാന്‍സംവെയറിലെ ട്രിപ്പിള്‍ എക്‌സോര്‍ഷന്‍ ട്രെന്‍ഡില്‍ ഇപ്പോള്‍ ഒരു ഓര്‍ഗനൈസേഷന്‍ മാത്രമല്ല ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നത്, മറിച്ച് അതിന്റെ ഉപഭോക്താക്കളും പങ്കാളികളും ഉടമയും ഉള്‍പ്പെടുന്നു. ഇത് സൈബര്‍ ആക്രമണത്തിന്റെ ഇരകളെ വര്‍ദ്ധിപ്പിക്കുകയും ഒരു പ്രത്യേക സുരക്ഷാ തന്ത്രം ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.