ക്ലൗഡില്‍ ചാറ്റ് ബാക്കപ്പുകള്‍ സ്വതന്ത്രമായി എന്‍ക്രിപ്റ്റ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സേവനം അതിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ അപ്ഡേറ്റില്‍ സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കി. ഒരു ഉപയോക്താവ് അവരുടെ പാസ്‌കോഡ് മറക്കുകയോ 64 ഡിജിറ്റുള്ള റിക്കവറി കീ മറക്കുകയോ ചെയ്താല്‍, അവ സ്ഥിരമായി ലോക്കാകും. വാട്ട്സ്ആപ്പിന് പോലും ഇതില്‍ പ്രവേശിക്കാന്‍ കഴിയില്ല. അതുകൊണ്ട്, ബീറ്റാ ബില്‍ഡ് തിരഞ്ഞെടുക്കുന്നതിന്് ചാറ്റ് ഹിസ്റ്ററിയും മീഡിയയും സുരക്ഷിതമായി ബാക്കപ്പുചെയ്യേണ്ടതുണ്ട്.

അത്തരത്തില്‍ ഓകെ ആയിട്ടുള്ളവര്‍ക്ക് ബീറ്റാ ടെസ്റ്റ് ഗ്രൂപ്പില്‍ പ്രവേശിക്കാം അല്ലെങ്കില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകുന്നതുവരെ കാത്തിരിക്കാം. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍, ഇതിനെ രഹസ്യമായി നിരീക്ഷിക്കുന്നവര്‍ക്ക്, അവിടെ എന്താണുള്ളതെന്ന് എളുപ്പത്തില്‍ കാണാന്‍ കഴിയില്ല.

എന്നിരുന്നാലും, നിലവിലെ പതിപ്പില്‍, ഒരു ഉപയോക്താവ് ക്ലൗഡില്‍ ഒരു ബാക്കപ്പ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍, ആ ഡാറ്റയിലേക്ക് ഒരു സെര്‍ച്ച് വാറന്റ് ഉപയോഗിച്ച് ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഐക്ലൗഡ് വഴി ആ ഡേറ്റയില്‍ തെരച്ചില്‍ നടത്താം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ള ഒന്നിലധികം ഉപകരണങ്ങളിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു പതിപ്പും വാട്ട്സ്ആപ്പ് ടെസ്റ്റ് ചെയ്യുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *