കോവിഡിനെ തുടര്‍ന്നുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പിസി വില്‍പ്പന 6.4 ശതമാനം കുറഞ്ഞു. IDC യുടെ കണക്കനുസരിച്ച് ഡെസ്ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക് സ്റ്റേഷനുകള്‍ എന്നിവ ഡിസ്ട്രിബ്യൂഷന്‍ ചാനലുകളിലേക്കോ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കോ ഉള്ള കയറ്റുമതി 2019 ല്‍ 11 ദശലക്ഷം യൂണിറ്റില്‍ നിന്ന് 2020 ല്‍ 10.3 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. ചൈനയിലെ മാനുഫാക്ചറിംഗ്, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളെ കോവിഡ് സാരമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്ന് 2019 ല്‍ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് തമിഴ്നാട് (ELCOT) സ്ഥാപിച്ച വിദ്യാഭ്യാസ പിസികള്‍ക്കായുള്ള വലിയ ഓര്‍ഡറാണ്. അതിന്റെ ഫലങ്ങള്‍ ഒഴികെ നോക്കിയാല്‍, ഇന്ത്യയില്‍ പിസി വില്‍പ്പന 2020 ല്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
2020 മാര്‍ച്ചില്‍ രാജ്യം ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിലേക്ക് കടന്നപ്പോള്‍, പിസി റീട്ടെയില്‍, വാണിജ്യ ഓര്‍ഡറുകള്‍ പൂര്‍ണ്ണമായും അവസാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. വര്‍ഷം തോറും പിസി വില്‍പ്പന 16.7 ശതമാനം കുറഞ്ഞു. രണ്ടാം പാദത്തില്‍ 37.3 ശതമാനമായിരുന്നു. അതിന് കാരണമായത്, ELCOT ഓര്‍ഡര്‍ ചെയ്തതില്‍ 1.1 മില്ല്യണ്‍ പിസികള്‍ ലെനോവോ വിതരണം ചെയ്തതാണ്. 2020ന്റെ രണ്ടാം പാദത്തില്‍ പ്രതിവര്‍ഷം 6.3 ശതമാനം ഇടിവ് വന്നപ്പോള്‍, മൂന്നാം പാദത്തില്‍ 9.2 ശതമാനം വര്‍ദ്ധന ഉണ്ടായി. നാലാം പാദത്തില്‍ 27 ശതമാനവും. എന്നാല്‍, ഇവ മുന്‍പത്തെ ഇടിവുകളെ നികത്താന്‍ പര്യാപ്തമായിരുന്നില്ല.
അതേ സമയം, നോട്ട്ബുക്കുകള്‍ക്ക് ഇത് വമ്പന്‍ വില്പനയുടെ വര്‍ഷമാണ്. ആദ്യ പാദത്തില്‍ നോട്ട്ബുക്കുകളുടെ വില്പനയില് വര്‍ഷം തോറും 16.8 ശതമാനം ഇടിവുണ്ടായെങ്കിലും, ഇന്ത്യയിലെ നോട്ട്ബുക്ക് വില്പനയുടെ ഏറ്റവും വലിയ വര്‍ഷമായി 2020 മാറി. മൊത്തം 7.9 ദശലക്ഷം കയറ്റുമതി നടന്നു. ELCOT ഇടപാടിന്റെ പ്രഭാവം ഒഴികെ ആകെ 34.3% വില്‍പ്പന നടന്നു. പ്രത്യേകിച്ചും, എന്റര്പ്രൈസുകളിലേക്കുള്ള രണ്ടാം പാദ നോട്ട്ബുക്ക് വില്‍പ്പന വര്‍ഷം തോറും 105.5 ശതമാനം ഉയര്‍ന്നു. കാരണം, പല ബിസിനസുകളും വര്‍ക്ക് ഫ്രം ഹോം ഏര്പ്പെടുത്തിയയോടെ ആവശ്യവും കൂടി വന്നു. മൂന്നാം പാദത്തിലും എന്റര്‍പ്രൈസ് നോട്ട്ബുക്ക് വില്‍പ്പന 70.1 ശതമാനം ഉയര്‍ന്നു.
ഡെസ്ക്ടോപ്പ് പിസികള്‍ വര്‍ഷം മുഴുവനും വില്‍പ്പനയില്‍ സ്ഥിരമായ കുറവ് രേഖപ്പെടുത്തി, 2019 നെ അപേക്ഷിച്ച് 33.2 ശതമാനം ഇടിവുണ്ടായി.
2021 ല്‍ പിസി ഡിമാന്‍ഡ് പാന്‍ഡെമിക് സംബന്ധമായ സപ്ലൈ ചെയിന്‍ പരിമിതികള്‍ പരീക്ഷിക്കുന്നത് തുടരുമെന്ന് ഐഡിസി ഇന്ത്യയിലെ ക്ലയന്റ് ഉപകരണങ്ങളുടെ അസോസിയേറ്റ് റിസര്‍ച്ച് മാനേജര്‍ ജയ്പാല് സിംഗ് പറഞ്ഞു. ‘ഉപഭോക്തൃ ആവശ്യം ഉടന്‍ തന്നെ കുറയുമെന്ന് തോന്നുന്നില്ല, മാത്രമല്ല സംരംഭങ്ങളും പുതിയ ഓര്‍ഡറുകള്‍ നല്‍കുന്നത് തുടരുകയാണ്. കൂടാതെ, പല സര്‍ക്കാര്‍ വിദ്യാഭ്യാസ ഇടപാടുകളും ചര്‍ച്ചയിലാണ്, എന്ന് സിംഗ് പറഞ്ഞു.