ചെന്നൈ: ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ സ്വകാര്യതയും സൈബര്‍ സുരക്ഷയും നിര്‍ണായക ഘടകങ്ങളായി ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍, മികച്ച ഓണ്‍ലൈന്‍ സൈബര്‍ സുരക്ഷാ ശീലങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 19-ാം സ്ഥാനത്താണെന്നു അടുത്തിടെ നടന്ന സർവേയിൽ കണ്ടെത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്തതില്‍ തുര്‍ക്കിയും ജപ്പാനും മാത്രമാണ് ഇന്ത്യയ്ക്ക് താഴെയുണ്ടായിരുന്നത്. ആഗോള വിപിഎന്‍ സേവന ദാതാക്കളായ നോര്‍ഡ്വിപിഎന്‍ അടുത്തിടെ നടത്തിയ ദേശീയ സ്വകാര്യതാ ടെസ്റ്റില്‍ 100ല്‍ 51.2 പോയിന്റാണ് (ആഗോളശരാശരിയേക്കാള്‍ 14പോയിന്റ് കുറവ്)ഇന്ത്യ നേടിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വാര്‍ത്ത വന്നതും.
ഈ കണക്കെടുപ്പനുസരിച്ച് , 192 രാജ്യങ്ങളില്‍ നിന്നുള്ള 48,063 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍, അവരുടെ ഡിജിറ്റല്‍ ശീലങ്ങള്‍, സ്വകാര്യതാ അവബോധം, ഡിജിറ്റല്‍ റിസ്‌ക് ടോളറന്‍സ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളിലൂടെയാണ് പോയിന്റുകള്‍ കണക്കാക്കിയത്. 71.2 പോയിന്റ് നേടി ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്തുള്ളത്. പിന്നാലെ, നെതര്‍ലാന്റ്‌സ് (69.5) , സ്വിറ്റ്‌സര്‍ലന്‍ഡ് (68.9) യുണൈറ്റഡ് സ്റ്റേറ്റ്‌സ് (68.5) എന്നിവയാണുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം പോലെയുള്ളവയില്‍ ഇന്ത്യക്കാര്‍ അശ്രദ്ധരാണെന്നും പഠനത്തില്‍ പറയുന്നു. ജര്‍മ്മനിയുടെ 90.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യക്തിഗത ഡാറ്റ വെളിപ്പെടുത്തല്‍ പോലുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവബോധത്തില്‍ ഇന്ത്യക്കാര്‍ 65.2 ശതമാനം നേടി.
സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഇന്ത്യ നേടിയത് 57.6 ശതമാനം പോയിന്റാണ്. ശക്തമായ പാസ്വേഡുകള്‍ എങ്ങനെ സജ്ജീകരിക്കാമെന്നുള്ള ചോദ്യത്തില്‍ 78 ശതമാനം ആണ് ഇന്ത്യ നേടിയ സ്‌കോര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കാന്‍ പാടില്ലാത്ത വിവരങ്ങളെക്കുറിച്ചുള്ള അവബോധത്തില്‍ ഇന്ത്യക്കാര്‍ നേടിയത് വളരെ കുറഞ്ഞ പോയിന്റായിരുന്നു. വെറും 36 ശതമാനമായിരുന്നു ഇന്ത്യയുടെ പോയിന്റ്. കൂടാതെ, നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ പോലെയുള്ള അക്കൗണ്ടുകള്‍ ഇബേയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തയ്യാറാണെന്ന് 51.8 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ സാധാരണഗതിയില്‍ മോഷ്ടിക്കപ്പെട്ടവയായിരിക്കാം. ഇതെല്ലാം, സൈബര്‍ സുരക്ഷിയിലുള്ള അജ്ഞതയാണ് തുറന്നുകാട്ടുന്നത്.
WeSeSo (വി സെക്യൂര്‍ സൊസൈറ്റി) റൂട്ട് കോസ് വിശകലനം
1.39 ബില്ല്യണ്‍ ഇന്ത്യന്‍ ജനസംഖ്യയില്‍, 1.1 ബില്ല്യണ്‍ (79%) മൊബൈല്‍ ഉപയോക്താക്കളും 624 മില്ല്യണ്‍ (45%) ഇന്റര്‍നെറ്റ് സര്‍ഫറുകളും 448 മില്ല്യണ്‍ (32%) സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തങ്ങള്‍ക്കുള്ളതായി പറയുന്നു. കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് പുറമെ, ധാരാളം വിദ്യാര്‍ത്ഥികളുണ്ട്, മുതിര്‍ന്നവരുണ്ട് ഗ്രാമീണ പൗരന്മാരുമുണ്ട്. ഈ തിരിവ് ഓരോ തലമുറകളെ ഡിജിറ്റല്‍ വിഭജനം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇവരാണ് ഏറ്റവും കുറഞ്ഞ സൈബര്‍ സുരക്ഷാ അവബോധമുള്ളവര്‍ അഥവാ ദുര്‍ബല വിഭാഗം.
സൈബര്‍ സുരക്ഷയ്ക്കുള്ള ഏതൊരു നിക്ഷേപവും ഒരു ചെലവായി കണക്കാക്കുന്നതാണ് സൈബര്‍ സുരക്ഷയിലെ പ്രധാന പ്രശ്‌നമെന്ന് പറയാം. കോര്‍പ്പറേറ്റുകള്‍ പോലും ഇതിനെ ചെലവായി കാണുകയും പ്രശ്‌നം ഉണ്ടാകുന്ന സമയത്ത് മാത്രം അവ പരിഹരിക്കുന്നതിനായി എന്തെങ്കിലും ചെലവഴിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. മറ്റൊന്ന്, ഇന്ന് ഡിജിറ്റല്‍ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ സ്‌കൂളുകളില്‍ പോലും സൈബര്‍ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നില്ല എന്നുള്ളതാണ്.
WeSeSo ഉപദേശം
ഇന്ത്യയിലെ സൈബര്‍ സുരക്ഷാ ശുചിത്വവും സാക്ഷരതയും മെച്ചപ്പെടുത്തുന്നതിന്, ഏറ്റവും പ്രധാനം ഇതിന് മൂലകാരണം കണ്ടെത്തി അവ പരിഹരിക്കുക എന്നതാണ്. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള സാക്ഷരത ഡിജിറ്റല്‍ പുരോഗതിയുടെ വേഗതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. അത്തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളാണ് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവി. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം, സൈബര്‍ കുറ്റകൃത്യത്തിന് ഇരയാകുന്നതില്‍ നിന്ന് അവരെ രക്ഷിക്കുക മാത്രമല്ല, മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവരുമായുള്ള ആശയവിനിമയത്തിലൂടെ സൈബര്‍ ലോകത്തിന്റെ അത്തരം അപകടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുകയും ചെയ്യണം.
ഇന്നത്തെ, ‘സൈബര്‍ വാരിയേഴ്‌സ്’ കുട്ടികളാണ്. ഈ തലമുറ വളര്‍ന്ന് അവരുടെ പ്രൊഫഷണല്‍ സേവനത്തിലേക്ക് പ്രവേശിക്കുമ്പോള്‍, സൈബര്‍ അവബോധമുള്ള ഒരു തലമുറ ഉണ്ടാകുന്നു. കോര്‍പ്പറേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എണ്‍പത് ശതമാനത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഇതിലുള്ള അജ്ഞത മൂലമാണ്. ഇന്നത്തെ കുട്ടികളാണ് പഴയതലമുറയുടെയും ഭാവിതലമുറയുടെയും ഇടയിലുള്ള കണ്ണി. അവര്‍ ബോധവാന്മാരുകുന്നതുവഴി തങ്ങള്‍ക്ക് ശേഷം വരുന്നവരെയും മുന്‍പിലുള്ള തലമുറയെയും സുരക്ഷിതരാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കുട്ടികളെ ബോധവാന്മാരാക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാരും കോര്‍പ്പറേറ്റുകളും പ്രോത്സാഹിപ്പിക്കണമെന്ന് വിസോസോ അഭിപ്രായപ്പെടുന്നു.
WeSeSoയെക്കുറിച്ച്
ഇത്തരം സൈബര്‍ ക്രൈമുകളുടെ ഇരകളാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നൂതനവും സൗജന്യവുമായ ഒരു പ്ലാറ്റ്‌ഫോമാണ് വിസെസോ (വി സെക്യുര്‍ സൊസൈറ്റി). ഇതുവഴി അവര്‍ക്ക് സൈബര്‍ ലോകത്തിന്റെ അപകടസാധ്യത മനസ്സിലാക്കാന്‍ അവസരം നല്‍കുന്നു. രാജ്യത്ത് സൈബര്‍ സുരക്ഷ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സൈബര്‍ സുരക്ഷ സാക്ഷരത പഠിപ്പിക്കുന്നതിനുമായി, സിഐഒ അസോസിയേഷന്‍ (ഗവണ്‍മെന്റ് അസോസിയേഷന്‍) അതിന്‍െ സിഎസ്ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിസെസോ ലേണിംഗ് ഫൗണ്ടേഷനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.