മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച വിന്‍ഡോസ് 11, ഇക്കഴിഞ്ഞ ജൂണ്‍ 24ന് പുറത്തിറക്കി. മാക്‌ലുക്കില്‍ അവതരിപ്പിച്ച വിന്‍ഡോസ് 11ല്‍ പുതിയൊരു ഡിസൈനും അപ്ഡേറ്റ് ചെയ്ത ചില സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാക് ലുക്കിനോട് ഏറെ സാദൃശ്യമുണ്ട് വിന്‍ഡോസ് 11ന്. ഇതിന്റെ സ്റ്റാര്‍ട്ട് മെനു സ്‌ക്രീനിന്റെ ചുവടെ ഇടതുഭാഗത്ത് നിന്ന് മധ്യത്തിലേക്ക് നീക്കി, അതിനടുത്തായി അപ്ലിക്കേഷന്‍ ഐക്കണുകള്‍ ക്രമീകരിച്ചിരിക്കുന്നു.
വിന്‍ഡോസ് 11ലെ പുതിയ ഫീച്ചറുകള്‍ ഇവയാണ്; ലളിതമായ വിര്‍ച്വല്‍ ഡെസ്‌ക്ടോപ്പ്, വിഡ്ജറ്റുകള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിംഗ്, കൂടുതല്‍ മികച്ച മൈക്രോസോഫ്റ്റ് എക്‌സ്പീരിയന്‍സ് എന്നിവ. എന്നാല്‍, ഇത് വിന്‍ഡോസ് 10ന്റെ കുറവുകളെ പൂര്‍ണമായി പരിഹരിക്കുന്ന ഒരു വേര്‍ഷനല്ല. പുതിയ വേര്‍ഷനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എല്ലാം നിറവേറ്റുന്നതല്ല ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വിന്‍ഡോസ് 11.
വിന്‍ഡോസ് 11ല്‍ പ്രതീക്ഷിച്ച ചില ഫീച്ചറുകള്‍ ഇവയാണ്;
വെര്‍ട്ടിക്കല്‍ ടാസ്‌ക്ബാര്‍ ഓപ്ഷന്‍:
വിന്‍ഡോസ് 10ല്‍ ടാസ്‌ക്ബാര്‍ സ്‌ക്രീനിന്റെ ഇടത്തോട്ടോ വലത്തോട്ടോ വെര്‍ട്ടിക്കലായി മാറ്റാന്‍ കഴിയുമായിരുന്നു. എന്നാല്‍, യൂസര്‍ ഇന്റര്‍ഫേസിന്റെ കാര്യത്തില്‍ ഈ ഓപ്ഷന്‍ അല്‍പ്പം ‘മെസ്സി’ ആയിരുന്നു. ഇതില്‍ നിന്നും മികച്ച ഒരു ഓപ്ഷന്‍ വിന്‍ഡോസ് 11 ല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വെബ്ക്യാമുകള്‍ക്കായുള്ള കമ്പ്യൂട്ടേഷണല്‍ വീഡിയോഗ്രഫി
നിരവധി ആളുകള്‍, ദൂരെ നിന്ന് ആക്‌സസ് ചെയ്യാവുന്ന തരത്തില്‍ ജോലികളിലേക്ക് മാറുന്ന ഈ സാഹചര്യത്തില്‍ സൂം കോളുകള്‍ പോലെയുള്ള മീറ്റിംഗുകള്‍ക്കായി മികച്ച വെബ്ക്യാം ഫെസിലിറ്റി ആവശ്യമാണ്. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഐഫോണ്‍ 12 പ്രോയും സമീപകാല ഗൂഗിള്‍ പിക്സല്‍ ഫോണുകളും ഇതിനകം കമ്പ്യൂട്ടേഷണല്‍ ഇമേജ് പ്രോസസ്സിംഗ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതേ സവിശേഷത വിന്‍ഡോസ് 11ലും പ്രതീക്ഷിച്ചിരുന്നു.
വേഗതയേറിയ വിന്‍ഡോസ് അപ്ഡേറ്റുകള്‍;
നിരന്തരമായ അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ട് വിന്‍ഡോസിനെ ഒരു സേവനമാക്കി വിന്‍ഡോസ് 10 മാറ്റിയിരുന്നു. ഇത്തരം അപ്‌ഡേറ്റുകള്‍ മെഷീനുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സഹായകരമായിരുന്നു. വിന്‍ഡോസ് 11 ല്‍, ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റ്ത്തിനുള്ള ഗൂഗിളിന് സമാനമായ ഒരു സമീപനം കാണുമെന്ന്് പ്രതീക്ഷിച്ചിരുന്നു. വിന്‍ഡോസ് 11-ലേക്ക് അപ്ഗ്രേഡുചെയ്യുന്ന പ്രക്രിയ വിന്‍ഡോസ് 10-ല്‍ ഉണ്ടായിരുന്നതുപോലെ തന്നെ ആയിരിക്കാനാണ് സാധ്യതയെന്ന് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നു.
സിസ്റ്റം ഷട്ട്ഡൗണിംഗ്, റീസ്റ്റാര്‍ട്ട്, സ്ലീപ്പ് മോഡില്‍ നിന്ന് വേഗത്തില്‍ ഓണ്‍ ആകുക
സിസ്റ്റം ഷട്ട്ഡൗണിംഗ്, റീസ്റ്റാര്‍ട്ട്, സ്ലീപ്പ് മോഡില്‍ നിന്ന് ഉണരുക എന്നിവ വിന്‍ഡോസ് 10ല്‍ വേഗത കുറഞ്ഞു നടക്കുന്ന പ്രോസസുകളാണ്. ടാസ്‌ക് മാനേജര്‍ പോലുള്ള അപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യേണ്ടി വരുമ്പോള്‍ വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന പിസികള്‍ മന്ദഗതിയിലാണ് ഷട്ട്ഡൗണ്‍ ചെയ്യപ്പെടുന്നത്. വിന്‍ഡോസ് 11ലേക്ക് മാറുമ്പോള്‍ മെച്ചപ്പെട്ട സേവനം പ്രതീക്ഷിച്ചിരുന്നെങ്കിലും മൈക്രോസോഫ്റ്റ് ഈ മാറ്റങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല.
ഡ്രാഗ് ആന്‍ഡ് ഡ്രോപ്പിനായി ത്രീ ഫിംഗര്‍ ട്രാക്ക് പാഡ്
സിസ്റ്റത്തില്‍ ഉള്ളവയെ ഡ്രാഗ് ചെയ്യുന്നതിനും ട്രോപ്പ് ചെയ്യുന്നതിനുമായി ത്രീ ഫിംഗര്‍ ട്രാക്ക് പാഡ് മാക് ഒഎസ് വാഗ്ദാനം ചെയ്തിരുന്നു. വിന്‍ഡോസ് മെഷീനുകള്‍ നിലവില്‍ ഇത് ചെയ്യുന്നതിന് ഡബിള്‍-ക്ലിക്ക് ഓപ്ഷനാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 പുറത്തിറക്കിയ വെര്‍ച്വല്‍ ഇവന്റില്‍ ഇതേക്കുറിച്ചും പരാമര്‍ശിച്ചില്ല.
സ്‌ക്രോള്‍ ദിശ റിവേഴ്‌സ് ചെയ്യാന്‍ എളുപ്പ ഓപ്ഷനുകള്‍
മൗസ് സ്‌ക്രോളിന്റെ ദിശ മാറ്റുന്നത് മാക്ഒഎസില്‍ എളുപ്പമായിരുന്നു. സിസ്റ്റം പ്രിഫറന്‍സില്‍ നിന്ന് ഇത് ചെയ്യാമായിരുന്നു. എന്നാല്‍, വിന്‍ഡോസ് 10 ല്‍, ഇതിനായി രജിസ്ട്രിയിലേക്ക് പോകണം, ഇത് കൂടുതല്‍ ബുദ്ധിമുട്ടുള്ള പ്രോസസ് ആണ്.
ലളിതമായ യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കല്‍
വിന്‍ഡോസ് 10 ല്‍, ഒരു പുതിയ ഉപയോക്തൃ അക്കൗണ്ട് തുടങ്ങാന്‍ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ പുതിയ അക്കൗണ്ട് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടിലേക്ക് അറ്റാച്ചുചെയ്യാനും മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നുണ്ട്. വിന്‍ഡോസ് 11ല്‍ അല്‍പ്പം കൂടി ലളിതമായ, അക്കൗണ്ട് ക്രിയേഷനാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിന്‍ഡോസ് 11ന്റെ ഹോം വിപരീത ദിശയിലേക്കാണ്് പോകുന്നത്. അതായത്, അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമാണ്.
മെച്ചപ്പെട്ട ഒന്നിലധികം ക്യാമറകള്‍, വെബ്ക്യാം, മൈക്കുകള്‍, ഹെഡ്സെറ്റുകള്‍
കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ, മികച്ച രീതിയിലുള്ള വര്‍ക്കിനായി ഒന്നിലധികം വെബ്ക്യാമുകള്‍, മൈക്കുകള്‍, ഹെഡ്സെറ്റുകള്‍ എന്നിവ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സജ്ജീകരണം മെച്ചപ്പെടുത്തുന്നു. എങ്കിലും, ഉപയോക്താക്കള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഈ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വിന്‍ഡോസ് 10 തന്ത്രപരമായാണ് പെരുമാറുന്നത്. അതായത്, ഒന്ന് പ്രവര്‍ത്തിക്കാന്‍ മറ്റൊന്ന് പ്രവര്‍ത്തനരഹിതമാക്കേണ്ടതുണ്ട്. എളുപ്പത്തില്‍ ഡെസ്‌ക്ടോപ്പ് സൃഷ്ടിക്കല്‍ ഉള്‍പ്പെടെ ഹൈബ്രിഡ് ജോലിസ്ഥലത്ത് വിന്‍ഡോസ് 11 ഉപയോഗപ്രദമായ ചില സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവുകള്‍ ഹാര്‍ഡ്വെയര്‍ സജ്ജീകരണത്തില്‍ വലിയ മാറ്റങ്ങളൊന്നും അവതരിപ്പിച്ചതായി പറഞ്ഞിട്ടില്ല.