ഡാറ്റ സ്ട്രീമിംഗ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുമായും മറ്റ് കാര്യങ്ങളുമായും വിവരങ്ങള്‍ പങ്കിടുന്നതിനാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും സൈബര്‍ക്രിമിനലുകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്ന ഈ കാലത്ത്. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിനെ സംരക്ഷിക്കുന്നതിനായി ഒരു സുരക്ഷിത വിപിഎന്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുള്ള പാസ്വേഡ് മാനേജര്‍, സന്ദേശങ്ങള്‍ കൈമാറാന്‍ ഒരു എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ആപ്ലിക്കേഷന്‍ എന്നിവ ആവശ്യമാണ്. സുരക്ഷിതമായി വിന്‍ഡോസ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനായി ഇത്തരം ടൂളുകള്‍ ആവശ്യമാണ്.
നിങ്ങള്‍ക്ക് ആവശ്യം മാല്‍വെയര്‍ പ്രൊട്ടക്ഷനും ആന്റിവൈറസ് സോഫ്ട്‌വെയറും ആണെങ്കില്‍ നിങ്ങള്‍ ആദ്യം അറിയേണ്ടത് ഇതാണ്, മൈക്രോസോഫ്റ്റ് ഡിഫെന്‍ഡര്‍ ആന്റിവൈറസ് എന്നത്. ഇത്് വിന്‍ഡോസ് 10ല്‍ വരുന്ന സൗജന്യ ആന്റിവൈറസ് സോഫ്ട്‌വെയറാണ്. വിന്‍ഡോസിലെ മികച്ച ആന്റിവൈറസ് സുരക്ഷയ്ക്കുള്ള ഒരുസ്റ്റാര്‍ട്ടിംഗ് പോയിന്റ് ആയിരിക്കണം മൈക്രോസോഫ്റ്റ് ഡിഫെന്‍ഡര്‍. ഉപയോഗിക്കുന്നത് ആരംഭ പോയിന്റായിരിക്കണം. വൈറസില്‍ നിന്നുള്ള പ്രൊട്ടക്ഷന്‍ എന്നതിനപ്പുറത്ത്, നിങ്ങളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനും ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും മാക്ഒസ്, ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളെയും നിരീക്ഷിക്കാനും പാസ്വേഡ് മാനേജര്‍, ഓണ്‍ലൈന്‍ ബാക്കപ്പ് സെക്യൂരിറ്റിക്കും ഐഡന്റിറ്റി സുരക്ഷയ്ക്കും, വിപിഎന്‍, പേരന്റല്‍ കണ്‍ട്രോള്‍, വെബ്ക്യാം പ്രൊട്ടക്ഷന്‍, ഫിഷിംഗ്, മാല്‍വെയറുകള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണത്തിനായി ഒരു ഫുള്‍ പ്രൊട്ടക്ഷന്‍ പാക്കേജ് ആവശ്യമാണ്.
വിന്‍ഡോസ് 10-നുള്ള മികച്ച ആന്റിവൈറസ് പ്രോഗാമുകള്‍ ഇവയാണ്. ഇത് സൗജന്യ ആന്റിവൈറസ് പ്രോഗ്രാമുകളും സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുകളും ഉള്‍ക്കൊള്ളുന്നു. എവി-ടെസ്റ്റ്, എവി-കോംപാറേറ്റീവ്‌സ്, എസ്ഇ ലാബുകള്‍ എന്നിവയില്‍ നിന്നുള്ള ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മികച്ച ആന്റിവൈറസ് പ്രോഗ്രാമുകളുടെ ഈ തിരഞ്ഞെടുക്കലുകള്‍. വിന്‍ഡോസിനായി ഏറ്റവും മികച്ച ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ പിസിയെ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്. നമ്മള്‍ തെരഞ്ഞെടുക്കുന്ന സോഫ്ട്‌വെയറുകള്‍, ഇഫക്ടീവാണോ, ഇവ ഇന്‍സറ്റാള്‍ ചെയ്ത ശേഷം പിസിയുടെ വേഗതയെ ബാധിക്കുന്നുണ്ടോ എന്നെല്ലാം പരിഗണിക്കണം. അത്തരം സാഹചര്യമുണ്ടെങ്കില്‍ ഫ്രീ ട്രയലുകള്‍ തെരഞ്ഞെടുക്കുക. കോസ്റ്റ്,ഡിസ്‌കൗണ്ട് , പ്രൈവസി, മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള സംരക്ഷണം എന്നിവയും പരിഗണിക്കാം.
വിന്‍ഡോസ് ആന്റിവൈറസ് ; മൈക്രോസോഫ്റ്റ് ഡിഫന്റര്‍
ഇത് സൗജന്യ വേര്‍ഷനാണ്. കോര്‍പറേറ്റുകള്‍ക്ക് ഇതിന്റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ ഫീസ് ഏര്‍പെപടുത്തിക്കൊണ്ടും നല്‍കുന്നു. മൈക്രോസോഫ്റ്റ് സ്ഥിരമായി പുതിയ അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രൊട്ടക്ഷന്‍ ഏത് തരത്തിലുള്ളതാണെങ്കിലും അതിന്റെ നിലവാരം ട്യൂണ്‍ ചെയ്യാന്‍ ഡിഫെന്‍ഡര്‍ നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, അനാവശ്യമായ അപ്ലിക്കേഷനുകള്‍ തടയുന്നതിനും ഫോള്‍ഡറുകളെയും ഫയലുകളെയും റാന്‍സംവെയര്‍ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും നിങ്ങളെ സഹായിക്കും. വിന്‍ഡോസ് ഡിഫന്ററിന്റെ പേര് മാറ്റിയാണ് മൈക്രോസോഫ്റ്റ് ഡിഫന്റര്‍ എന്ന പേര് നല്‍കിയത്. ഇതിന്റെ സര്‍വീസ് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. കൂടാതെ, നിങ്ങള്‍ സുരക്ഷിതമായ കമ്പ്യൂട്ടിംഗ് പരിശീലിപ്പിക്കുകയോ, സോഫ്റ്റ്‌വെയര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയോ, ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുകയോ, അനാവശ്യ ഇമെയിലുകള്‍ തുറക്കാതിരിക്കുകയോ, ചെയ്താല്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള അറ്റാക്കുകള്‍ തടയാനാകും.
നിങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ് 10 അതിന്റെ സ്വന്തം വിന്‍ഡോസ് ഡിഫെന്‍ഡര്‍ ആന്റിവൈറസ് ഡീആക്ടിവേറ്റ് ചെയ്യും. എന്നാല്‍, തേര്‍ഡ് പാര്‍ട്ടി ആന്റിവൈറസ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, വിന്‍ഡോസ് 10 സ്വന്തം ആന്റിവൈറസ് വീണ്ടും ആക്ടിവേറ്റ് ചെയ്യും.
വിന്‍ഡോസിനുള്ള മികച്ച ആന്റിവൈറസ് സബ്‌സ്‌ക്രിപ്ഷന്‍;
നോര്‍ട്ടണ്‍ 360 വിത്ത് ലൈഫ്‌ലോക്ക് സെലക്ട്
പ്ലാറ്റ്‌ഫോം; വിന്‍ഡോസ് 10 പ്ലസ് മാക്ഒഎസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ്
വില; അഞ്ച് ഉപകരണങ്ങള്‍ക്ക് പ്രതിവര്‍ഷം 150 ഡോളര്‍, 100ഡോളറിന് ലഭിക്കും.
നോര്‍ട്ടണ്‍ സെക്യൂരിറ്റി – ഇപ്പോള്‍ നോര്‍ട്ടണ്‍ ലൈഫ് ലോക്ക് എന്നാണ് അറിയപ്പെടുന്നത്. വൈറസ് കണ്ടെത്തുന്നതിനുള്ള സിമാന്റെക്കിന്റെ ഭാഗമല്ലെന്നും പറയപ്പെടുന്നു. വൈറസ്, മാല്‍വെയര്‍ ഡിറ്റക്ഷന്റെ കാര്യത്തില്‍ എവി-ടെസ്റ്റ്, എവി താരതമ്യങ്ങള്‍, എസ്ഇ ലാബുകള്‍ എന്നിവയില്‍ നിന്ന് മികച്ച സ്‌കോര്‍ നേടിയിട്ടുണ്ട്. 150 ഡോളര്‍ ആണ് ഇതിന്റെ കോസ്റ്റ്. എന്നാല്‍ നിങ്ങളുടെ പിസി, മാക്സ്, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍, ഐഫോണുകള്‍, ഐപാഡുകള്‍ എന്നിവയിലുടനീളം കവറേജ് ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ആദ്യ വര്‍ഷത്തേക്ക് 100 ഡോളറിന് സൈന്‍ അപ്പ് ചെയ്യാന്‍ കഴിയും. (വിന്‍ഡോസ് മേഖലയ്ക്ക് പുറത്ത് ആന്റിവൈറസ് പരിരക്ഷ വളരെ ഉപയോഗപ്രദമായിരിക്കില്ല.)
ബിറ്റ്ഡിഫന്റര്‍ ആന്റിവൈറസ് ഫ്രീ വേര്‍ഷന്‍ (വിന്‍ഡോസിനുള്ള മികച്ച ആന്റിവൈറസ് ഓള്‍ട്ടര്‍നേറ്റീവ്)
പ്ലാറ്റ്‌ഫോം: വിന്‍ഡോസ് 10 പ്ലസ് മാക് ഒഎസ്, ആന്‍ട്രോയ്ഡ്, ഐഒഎസ്
ഫ്രീ വേര്‍ഷനും പെയ്ഡ് വേര്‍ഷനും ഉണ്ട്. അഞ്ച് ഉപകരണങ്ങള്‍ക്ക് പ്രതിവര്‍ഷം 40 ഡോളര്‍. ബിറ്റ്‌ഡെഫെന്‍ഡര്‍ ആന്റിവൈറസ് ഫ്രീ പതിപ്പ് സജ്ജീകരിക്കാന്‍ എളുപ്പമാണ്. ഒപ്പം നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനുള്ള സൗകര്യവും. ബിറ്റ്ഡിഫെന്‍ഡര്‍ ടോട്ടല്‍ സെക്യൂരിറ്റി 2020 സാധാരണയായി 90 ഡോളറാണ് കോസ്റ്റ് വരിക. എന്നാല്‍, ആദ്യ വര്‍ഷത്തില്‍ 40 ഡോളറിന്് ഇപ്പോള്‍ ലഭ്യമാണ്. അഞ്ച് ഉപകരണങ്ങള്‍ (വിന്‍ഡോസ്, മാക്ഒസ്, ഐഒഎസ്, ആന്‍ഡ്രോയിഡ്) സംരക്ഷിക്കാന്‍ കഴിയും. കൂടാതെ, കുട്ടികളുടെ കമ്പ്യൂട്ടറില്‍ പേരന്റല്‍ കണ്‍ട്രോള്‍, ഒരു വിപിഎന്‍ പ്രവര്‍ത്തിപ്പിക്കാനും സബ്സ്‌ക്രിപ്ഷന്‍ ആന്റിവൈറസ് സ്യൂട്ട് നിങ്ങളെ അനുവദിക്കുന്നു.
മാല്‍വെയര്‍ബൈറ്റ്‌സ്
പ്ലാ്റ്റ്‌ഫോം: വിന്‍ഡോസ് 10 പ്ലസ് മാക്ഒഎസ്, ആന്‍ഡ്രോയ്ഡ്
14 ദിവസം ഫ്രീ ട്രയല്‍ അനുവദിക്കും. ഒരു ഉപകരണത്തിന് മാത്രമായി ഒരു വര്‍ഷം 30 ഡോളര്‍. അഞ്ച് ഉപകരണങ്ങള്‍ക്ക് 80 ഡോളര്‍ പ്രതിവര്‍ഷം. നിങ്ങള്‍ സ്വയം കുഴപ്പത്തിലാണെങ്കില്‍, പലര്‍ക്കും പോകാനുള്ള ഒരു സൊല്യൂഷന്‍ മാല്‍വെയര്‍ബൈറ്റുകളാണ്.
ഈ നാല് മികച്ച ആന്റിവൈസറുകള്‍ കൂടാതെ ഉള്ളവ ഇവയാണ്;
മാകഫി ടോട്ടല്‍ പ്രൊട്ടക്ഷന്‍:
പ്ലാറ്റ്‌ഫോം: വിന്‍ഡോസ് 10 പ്ലസ് മാക് ഒഎസ്, ആന്‍ട്രോയ്ഡ്. അഞ്ച് ഡിവൈസുകള്‍ക്ക് പ്രതിവര്‍ഷം 100 ഡോളര്‍, 30 ഡോളറിന് ഇപ്പോള്‍ ലഭ്യം. ഇത് നിങ്ങളുടെ പിസിയെ പരിരക്ഷിക്കുന്ന ദൃഢവും ആധുനികവുമായ ആന്റിവൈറസ് സോഫ്റ്റ്്‌വെയര്‍ സൃഷ്ടിക്കുന്നു. മകഫി അഞ്ച് ഉപകരണങ്ങളെ സംരക്ഷികുകയും റാന്‍സംവെയര്‍, മാല്‍വെയര്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
ട്രെന്‍ഡ് മൈക്രോ മാക്‌സിമം സെക്യൂരിറ്റി
പ്ലാറ്റ്‌ഫോം: വിന്‍ഡോസ് 10 പ്ലസ് മാക്ഒഎസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ്. 10 ഉപകരണങ്ങള്‍ക്ക് പ്രതിവര്‍ഷം 90 ഡോളര്‍. 50 ഡോളറിന് ലഭ്യം. എന്റര്‍പ്രൈസ് സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇത് അത്ര പരിചിതമല്ലായിരിക്കാം. ട്രെന്‍ഡ് മൈക്രോ അതിന്റെ ട്രെന്‍ഡ് മൈക്രോ മാക്‌സിമം സെക്യൂരിറ്റി ടൂളുകള്‍ ഉപയോഗിച്ച് നിശബ്ദമായി ബിസിനസ്സ് വൈദഗ്ദ്ധ്യം വീട്ടിലേക്ക് കൊണ്ടുവരുന്നു. ട്രെന്‍ഡ് മൈക്രോയുടെ സോഫ്റ്റ്‌വെയര്‍ എവി-ടെസ്റ്റില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കും നേടുന്നുണ്ട്.
ESET NOD32 ആന്റിവൈറസ്
പ്ലാറ്റ്‌ഫോം: വിന്‍ഡോസ്. അഞ്ച് ഉപകരണങ്ങള്‍ക്ക് പ്രതിവര്‍ഷം 80 ഡോളര്‍. സജ്ജീകരിക്കാനും ഉപയോഗിക്കാനും എളുപ്പമുള്ള എന്തെങ്കിലുംആന്റിവൈറസ് പ്രോഗ്രാമാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
സോഫോസ് ഹോം
പ്ലാറ്റ്‌ഫോം: വിന്‍ഡോസ് പ്ലസ് മാക്ഒഎസ്. ഫ്രീ വേര്‍ഷന്‍ ലഭ്യം. പെയ്ഡ് വേര്‍ഷന്‍ പത്ത് ഉപകരണങ്ങള്‍ക്ക് പ്രതിവര്‍ഷം 42 ഡോളര്‍. കമ്പനിയുടെ ഉയര്‍ന്ന സ്‌കോറിംഗ് ആന്റി-മാല്‍വെയര്‍ ഉപകരണം ഉപയോഗിച്ച് ഉപകരണത്തിന്റെ 30 ദിവസത്തെ ട്രയല്‍ ഉപയോഗിച്ച് സോഫോസ് ഹോമിന്റെ സൗജന്യ പതിപ്പ് മൂന്ന് വിന്‍ഡോസ് പിസികള്‍ക്ക് വൈറസ് സംരക്ഷണം നല്‍കും.
അവാസ്റ്റ്
നിരന്തരമായ പരിശോധന, വിന്‍ഡോസിനായുള്ള അവാസ്റ്റിന്റെ ആന്റിവൈറസ് മാല്‍വെയര്‍ കണ്ടെത്തുന്നതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ആന്റിവൈറസ് അല്ലാത്ത ബിസിനസ്സ് നടത്തുന്നതിനെകുറിച്ച്് അവാസ്റ്റ് നിരവധി മാസങ്ങളായി വാര്‍ത്തയില്‍ ഉണ്ടായിരുന്നു, 2019 അവസാനത്തില്‍ പ്രത്യേകമായി റിപ്പോര്‍ട്ടുകള്‍ ഇതേ കുറിച്ച് വന്നു. അവാസ്റ്റ് അതിന്റെ ബ്രൗസര്‍ പ്ലഗ്-ഇന്നുകളും ആന്റിവൈറസ് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും തുടര്‍ന്ന് ജമ്പ്ഷോട്ട് സബ്സിഡിയറി വഴി ഡാറ്റ വില്‍ക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത.
ഉപഭോക്താക്കളുടെ സ്വകാര്യതയെ ഗൗരവമായി എടുക്കുന്നതിനെക്കുറിച്ച് അവാസ്റ്റ് ഇപ്പോള്‍ ശരിയായ കാര്യങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ജമ്പ്ഷോട്ട് സമ്പ്രദായങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ശേഷമാണത്. അവാസ്റ്റിന്റെ കൂടുതല്‍ സ്വകാര്യത സൗഹൃദ നയങ്ങള്‍ അര്‍ത്ഥമാക്കുന്നത് ജമ്പ്ഷോട്ട് ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇനി ഉണ്ടാകില്ല എന്നാണ്.
കാസ്‌പെറസ്‌കി
മോസ്‌കോ ആസ്ഥാനമാക്കി, കാസ്‌പെറസ്‌കി ലാബ് വര്‍ഷങ്ങളായി ബിസിനസ്സ് ആന്റിവൈറസ് ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമായി മികച്ച ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ 2017 ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ കാസ്‌പെറസ്‌കിയും സോഫ്റ്റ്വെയറും ഫെഡറല്‍ ഗവണ്‍മെന്റ് കമ്പ്യൂട്ടറുകളില്‍ നിരോധിച്ചു. നിരോധനം അതിന്റെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമല്ല എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ ചൈന ആസ്ഥാനമായുള്ള ഹുവാവേയിലെന്നപോലെ, ഒരു ചോദ്യം കാസ്‌പെറസ്‌കിയുടെ കാര്യത്തിലും ഉയര്‍ന്നു വരുന്നു. ഉല്‍പ്പന്നങ്ങള്‍ സ്വന്തം ഉപകരണങ്ങള്‍ക്ക് മതിയായ രീതിയില്‍ സുരക്ഷിതമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കരുതുന്നില്ലെങ്കില്‍, മറ്റ് ഉപഭോക്താക്കളും അവ ഒഴിവാക്കണോ? എന്തായാലും കാസ്പെറസ്‌കിയുടെ അനുകൂലമായി, വൈറസ്, മാല്‍വെയല്‍ കണ്ടെത്തല്‍, സ്വതന്ത്ര ടെസ്റ്റിംഗ് ലാബുകളില്‍ നിന്നുള്ള എന്‍ഡ്പോയിന്റ് പരിരക്ഷണം എന്നിവയ്ക്കുള്ള മികച്ച സ്‌കോറുകളും അവാര്‍ഡുകളും നേടുന്നുണ്ട്.