ഡെവലപ്പര്‍മാര്‍ക്കായി മാക് ഒഎസ് 11.3 ബിഗ് സര്‍ പുറത്തിറക്കിയതോടെ, ആപ്പിള്‍ പുതിയ വേര്‍ഷനായ സഫാരി വെബ്ബ്രൗസറില്‍ സ്പീച്ച് റെക്കഗ്നീഷന്‍ ടെക്‌നോളജി (സംഭാഷണത്തെ തിരിച്ചറിയുന്ന സങ്കേതിക വിദ്യ) കൂട്ടിച്ചേര്‍ത്തു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും സംഭാഷണത്തെ തിരിച്ചറിഞ്ഞ് വാക്കുകളാക്കുന്നതിനും ഈ വാക്കുകള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതിനും സാധിക്കും. മാക് ഒഎസ് 11.3യുടെ ബീറ്റാ വേര്‍ഷന്‍ ഇന്നാണ് ആപ്പിള്‍ പുറത്തിറക്കിയത്. പുതിയ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ ക്രോമും മൈക്രോസോഫ്ടിന്റെ എഡ്ജും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചാറ്റ് അപ്ലിക്കേഷനിലേക്കോ ഓണ്‍ലൈന്‍ വേഡ് പ്രോസസറിലേക്കോ മെസേജുകള്‍ നല്‍കുന്നതിന് ഇത് പ്രയോജനപ്രദമായിരിക്കും.

ഇന്നത്തെ നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയില്‍ ഈ കണ്ടുപിടുത്തം ഒരു നാഴികക്കല്ലായിരിക്കും. മണിക്കൂറുകളോളം എണ്ണാനാവാത്തത്ര വാക്കുകള്‍ സംസാരിക്കുന്ന ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്റ്‌സ് സാങ്കേതികവിദ്യയ്ക്ക് ഈ ടെക്‌നോളജി ഉപയോഗിച്ച് ശബ്ദത്തെ വാക്കുകളാക്കാന്‍ സാധിക്കും. ഇന്ന് നമ്മള്‍ സ്മാര്‍ട്ട്് ഫോണുകള്‍ ഉപയോഗിച്ച് ടെക്‌നോളജിയെ കൂടുതല്‍ ഈസിയാക്കുന്നതുപോലെ, ഈ സംവിധാനം കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍ക്കുള്‍പ്പെടെ സഹായകമാകും. ഇത് ഭാഷയുടെ അതിര്‍വരമ്പുകളെ പോലും മറികടക്കാന്‍ സഹായിക്കും.

സഫാരിയുടെ ഇനി വരാനിരിക്കുന്ന സവിശേഷത പുതിയ ടാബ് പേജ് നിയന്ത്രിക്കാന്‍ പ്രോഗ്രാമര്‍മാരെ അനുവദിക്കുന്നതിനുള്ള കഴിവാണ്. ഇത് സഫാരിയെ ക്രോമിന്റെ അടുത്തെത്തിക്കുന്ന അടുത്ത പടിയായിരിക്കും. ഇന്നത്തെ വെബ് ബ്രൗസറുകളില്‍ ഏറ്റവും മുന്നിലുള്ളത് ക്രോമാണ്. സഫാരിയുടെ പുതിയ വേര്‍ഷനില്‍, പുതിയ ഒരു പേജിനെ കസ്റ്റമൈസ് ചെയ്യാനും ഉള്ള സൗകര്യം ഉണ്ടാകും. (അതായത്, പതിവായി സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, സിരി നിര്‍ദ്ദേശങ്ങള്‍, മറ്റ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഫാരിയില്‍ നിന്നുള്ള ബ്രൗസര്‍ ടാബുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്താം). സഫാരിയുടെ വരാനിരിക്കുന്ന പതിപ്പിനെക്കുറിച്ച് അറിയണമെങ്കില്‍ സഫാരി ടെക്‌നോളജി പ്രിവ്യൂ ഉപയോഗപ്പെടുത്താം. ഡെവലപ്പര്‍മാരെ അവരുടെ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ബ്രൗസറിന്റെ പുതിയ പതിപ്പുകള്‍ പരീക്ഷിക്കാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് സഫാരി ടെക്‌നോളജി പ്രിവ്യൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *