നിങ്ങള്‍ ഒരു വിന്‍ഡോസ് 10 ഉപയോക്താവാണോ? എങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി വിന്‍ഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അതിന് നിങ്ങളുടെ ഉപകരണം ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണമെന്ന് മാത്രം. മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങളുടെ പിസിക്ക് കഴിയുമോ എന്നറിയാന്‍ പിസി ഹെല്‍ത്ത് ചെക്ക് അപ്ലിക്കേഷന്‍ ഉപയോഗിക്കാം. വിന്‍ഡോസ് 10 അപ്ഡേറ്റ് ചെയ്യുന്നതുപോലെ വിന്‍ഡോസ് 11 ലേക്ക് അപ്ഡേറ്റ് ചെയ്യാനും കഴിയും. പിസി ഹെല്‍ത്ത് ചെക്ക് അപ്ലിക്കേഷന്‍ വിന്‍ഡോസ്.കോമില്‍ നിന്ന് ഡൗണ്‍ചെയ്യാന്‍ കഴിയും.
വിന്‍ഡോസ് 11 ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ക്രമീകരണങ്ങള്‍> അപ്ഡേറ്റ് & സുരക്ഷ> വിന്‍ഡോസ് അപ്ഡേറ്റ് എന്നതില്‍ നിന്ന് അപ്‌ഡേറ്റുകള്‍ സെലക്ട് ചെയ്യുക. അപ്പോള്‍ വിന്‍ഡോസ് 11-ലേക്കുള്ള അപ്ഡേറ്റ് കാണാം (വിന്‍ഡോസ് 11 ലഭ്യമാകുന്ന സമയത്ത്). ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി, ഉപയോക്താക്കള്‍ക്ക വിന്‍ഡോസ് 11 മുന്‍കൂട്ടി പരീക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമിലുള്ളവര്‍ക്കായി അടുത്ത ആഴ്ച ഒരു ആദ്യകാല ബീറ്റ പതിപ്പ് ലഭ്യമാകും. കൂടാതെ ജൂലൈയില്‍ ഒരു പൊതു ബീറ്റയും റിലീസ് ചെയ്യും. എന്നാല്‍, ഇതിനായി രണ്ടാമതൊരു ടെസ്റ്റര്‍ ഉപകരണം ഉണ്ടെങ്കില്‍ മാത്രം ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാകും നല്ലത്. കാരണം ഇതില്‍ ബഗുകള്‍ (വൈറസുകള്‍) ഉണ്ടാകാനിടയുണ്ട്.
വിന്‍ഡോസ് 11 ഒരു പുതിയ ഡിസൈനാണ് അവതരിപ്പിക്കുന്നത്. പാസ്റ്റല്‍ പോലുള്ള നിറങ്ങള്‍, വൃത്താകൃതിയിലുള്ള കോര്‍ണറുകള്‍, പുതിയ സ്റ്റാര്‍ട്ടപ്പ് ശബ്ദം, ഇങ്ങനെ മൊത്തത്തില്‍ കൂടുതല്‍ മാക് പോലുള്ള രൂപത്തിലാകും എത്തുക. വിന്‍ഡോസ് സ്റ്റാര്‍ട്ട് മെനു സ്‌ക്രീനിന്റെ ചുവടെ ഇടതുഭാഗത്ത് നിന്ന് മധ്യത്തിലേക്ക് നീക്കി, അതിനടുത്തായി അപ്ലിക്കേഷന്‍ ഐക്കണുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിഡ്ജറ്റുകള്‍, എളുപ്പത്തില്‍ വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് സൃഷ്ടിക്കല്‍ എന്നിവ പോലുള്ള ധാരാളം പുതിയ ഡെസ്‌ക്ടോപ്പ് ടൂളുകളും ഇതിലുണ്ടാകും. ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകള്‍ വിന്‍ഡോസിലേക്ക് സംയോജിപ്പിക്കുകയും മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.
വിര്‍ഡോഡ് 10 അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. വിന്‍ഡോസ് 11 ന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിനാല്‍ 2025ല്‍ വിന്‍ഡോസ് 10 നുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് നിശബ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.