മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 11 അവതരിപ്പിച്ചു. വ്യാഴാഴ്ച നടന്ന വെര്‍ച്വല്‍ ഇവന്റില്‍ കമ്പനി പുതിയ പിസി-പവര്‍ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി. പുതിയൊരു ഡിസൈനും അപ്ഡേറ്റ് ചെയ്ത ചില സവിശേഷതകളും ഇതോടൊപ്പമുണ്ടാകും. മാക് ലുക്കിനോട് ഏറെ സാദൃശ്യമുണ്ട് വിന്‍ഡോസ് 11ന്. ഇതിന്റെ സ്റ്റാര്‍ട്ട് മെനു സ്‌ക്രീനിന്റെ ചുവടെ ഇടതുഭാഗത്ത് നിന്ന് മധ്യത്തിലേക്ക് നീക്കി, അതിനടുത്തായി അപ്ലിക്കേഷന്‍ ഐക്കണുകള്‍ ക്രമീകരിച്ചിരിക്കുന്നു.
കാലാവസ്ഥ, സ്റ്റോക്കുകള്‍, വാര്‍ത്തകള്‍ എന്നിവയും അവയെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വിഡ്ജറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊന്ന് പുതിയ സിസ്റ്റത്തില്‍ സ്‌നാപ്പ് ഗ്രൂപ്പുകള്‍ എന്ന സവിശേഷതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാസ്‌ക്ബാറില്‍ ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പത്തില്‍ ടാസ്‌ക് സ്വിച്ചിംഗിനായി ഒരേ സമയം മിനിമൈസ് ചെയ്യാനും കഴിയും. അതായത്, ഒരേസമയം ഒന്നിലധികം ഡെസ്‌ക്ടോപ്പുകള്‍ക്കിടയില്‍ ടോഗിള്‍ ചെയ്യുന്ന മാകിനോട് സാമ്യമുള്ള രീതിയില്‍ നിങ്ങള്‍ക്ക് വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പുകള്‍ സജ്ജീകരിക്കാനും കഴിയും.
”കഴിഞ്ഞ ദശകത്തിലെ വിന്‍ഡോസിന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റുകളിലൊന്ന് മൈക്രോസോഫ്റ്റ് ആസൂത്രണം ചെയ്യുകയാണ്,”എന്ന് മെയ് 25 ന് നടന്ന മൈക്രോസോഫ്റ്റ് ബില്‍ഡ് ഡവലപ്പര്‍മാരുടെ കോണ്‍ഫറന്‍സില്‍ സിഇഒ സത്യ നാഡെല്ല പറഞ്ഞിരുന്നു. വിന്‍ഡോസ് 11ന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിനാല്‍ 2025 ല്‍ വിന്‍ഡോസ് 10 നുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പരോക്ഷമായി പറഞ്ഞിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ആളുകള്‍ വീടുകളിലിരുന്ന ജോലി ആരംഭിച്ചതോടെ കമ്പ്യൂട്ടര്‍ വില്‍പ്പന കൂടി. കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കമ്പ്യൂട്ടറുകളും വേണമെന്ന് മനസ്സിലായി. ഇതാണ് വിന്‍ഡോസ് നവീകരിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തിന് പിന്നില്‍.