എന്താണ് മാല്‍വെയറുകള്‍… നമ്മള്‍ ഒരു ദിവസം രാവിലെ ഓഫീസിലെത്തി കംപ്യൂട്ടര്‍ തുറക്കുന്നു. എന്നാല്‍, ഒന്നും സാധാരണ ഗതിയിലല്ല… സഹപ്രവര്‍ത്തകനും ഇതേ പരാതി. ചുവന്ന ഒരുസ്‌ക്രീന്‍ മാത്രമാണ് നിങ്ങള്‍ക്ക് കാണാനാകുന്നത്. അതില്‍ ഒരു കൗണ്ട് ഡൗണും…. ‘നിങ്ങളുടെ ഫയലുകള്‍ സുരക്ഷിതമാണ്… നിങ്ങള്‍ ഇതില്‍ പണം അടച്ചില്ലെങ്കില്‍ നിങ്ങളുടെ ഫയലുകള്‍ മാഞ്ഞുപോകും’…. അതെ ഇത്തരത്തില്‍ നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളെ നമുക്ക് മാല്‍വെയറുകള്‍ എന്ന് വിളിക്കാം.

ചില തരം മാല്‍വെയര്‍ പ്രോഗ്രാമുകള്‍ സ്വന്തമായി പ്രൊമോട്ട് ചെയ്യും… അത്തരത്തില്‍ ഉള്ളവയെ നമ്മള്‍ സൂക്ഷിക്കണം. ഇവയില്‍ നമ്മള്‍ അറിയാതെ ക്ലിക്ക് ചൈയ്യുന്നതോടെ നമ്മുടെ കംപ്യൂട്ടറിന്റെ പ്രൈവസിയില്‍ ഇവര്‍ കടന്നുകയറും. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് മാല്‍വെയറുകള്‍ എന്ന് നോക്കാം. കംപ്യൂട്ടറിലെ പലതരം വൈറസ് പ്രോഗ്രാമുകള്‍, ട്രോജന്‍സ് എന്നിവയുടെ ആകെ തുകയാണ് മാല്‍വെയറുകള്‍. നമ്മുടെ സിസ്റ്റത്തെ തകര്‍ക്കുന്ന ഒരു സോഫ്ട്‌വെയര്‍ പ്രോഗ്രാം.. ഹാക്കര്‍മാര്‍ നമ്മുടെ സിസ്റ്റത്തില്‍ കടക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകളാണ് ഇവ. സാധാരണ ഗതിയില്‍ മെയില്‍ വഴിയാണ് ഇത്തരം പ്രോഗ്രാമുകള്‍ നമ്മുടെ കംപ്യൂട്ടറുകളില്‍ എത്തുന്നത്. നമ്മള്‍ അറിയാതെ ഇങ്ങനെയെത്തുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവ നമ്മുടെ കംപ്യൂട്ടറിനെ അറ്റാക്ക് ചെയ്യും. നമ്മുടെ വ്യക്തിഗത വിവരങ്ങള്‍, ഇമെയില്‍, പാസ്‌വേഡ് എന്നിവയെല്ലാം ചോര്‍ത്തുകയും ചെയ്യും.

what is malware

ഇ മെയില്‍ വഴി മാത്രമല്ല, ഇന്‍സ്റ്റഗ്രാം മെസേജുകളായോ സോഷ്യല്‍ മീഡിയകള്‍ വഴിയോ ഇവയെത്താം. ഇവ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തന വേഗതയെ ഉള്‍പ്പെടെ ബാധിക്കും. കംപ്യൂട്ടറുകള്‍ പൂര്‍ണമായും നിശ്ചലമാകുകയും ചെയ്യും.

ഇത്തരത്തില്‍ മാല്‍്വെവയറുകളെ ഏഴാതി തിരിക്കാം.

  1. വൈറസ്

ഏറ്റവും സാധാരണമായ മാല്‍വെയറാണ് വൈറസ്. ഇവ കംപ്യൂട്ടറിനുള്ളില്‍ ബൈനറി ഫോര്‍മാറ്റില്‍ രേഖപ്പെടുത്തപ്പെടും. കൂടാതെ, ഇവ കംപ്യൂട്ടറുകള്‍ക്കുള്ളില്‍ കടന്ന് ഒരു ബയോളജിക്കല്‍ വൈറസിനെപോലെ പ്രവര്‍ത്തിക്കുന്നു. പ്രധാന പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിച്ച് സിസ്റ്റത്തെ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കും.

  1. വേംസ്

പോരുപോലെ തന്നെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിനെ മുഴുവനായും ബാധിക്കുന്നവയാണ് ഇത്തരം മാല്‍വെയറുകള്‍. ഒരു കംപ്യൂട്ടറില്‍ കടന്നശേഷം ഇതുമായി ബന്ധപ്പെടുന്ന മുഴുവര്‍ ഡിവൈസുകളെയും ബാധിക്കും.

  1. സ്‌പൈവെയര്‍

സിറ്റ്ത്തിനുള്ളില്‍ കടന്നു സ്‌പൈവര്‍ക്ക്് ചെയ്യുന്നവയാണ് ഇത്തരം മാല്‍വെയറുകള്‍. ഇവ, നമ്മുടെ ബ്രൗസിംഗ് ഡേറ്റ, വ്യക്തി വിവരങ്ങള്‍ എല്ലാം നമ്മളറിയാതെ ചോര്‍ത്തുന്നു.

  1. ആഡ്‌വെയര്‍

നമ്മുടെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ആവശ്യമില്ലാത്ത പരസ്യങ്ങള്‍ വരുന്നു… ചിലപ്പോള്‍ പോപ്പ്അപ്പ് വിന്‍ഡോസ് ആയോ ചിലതരം പരസ്യങ്ങളായോ പ്രത്യക്ഷപ്പെടുന്ന ഇവയെ ആഡ്‌വെറയുകള്‍ എന്ന് വിളിക്കാം. സ്പാം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതുവഴിയും ഇത്തരം ആഡ്‌വെയറുകള്‍ നമ്മുടെ കംപ്യൂട്ടറില്‍ ഇന്‍സറ്റോള്‍ ചെയ്യപ്പെടാം.

  1. റാന്‍സംവെയര്‍

ഹാക്കര്‍മാര്‍ക്ക് നമ്മുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന വളരെ വിനാശകാരിയായ മാല്‍വെറയറുകളാണ് ഇവ. നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടും. ഒരു തരത്തില്‍, തട്ടിപ്പ് നടത്തുക എന്ന് പറയാം. ഇവയും പലപ്പോഴും ഇ മെയിലുകളുടെ രൂപത്തിലാണ് നമ്മുടെ കംപ്യൂട്ടറിനുള്ളില്‍ പ്രവേശിക്കുക.

  1. ട്രോജന്‍ വൈറസ്

ട്രോജന്‍ ഹോഴ്‌സസ് അഥവാ ട്രോജന്‍സ്, എന്ന മാല്‍വെയര്‍, ഒരു ട്രോജന്‍ സംശയാസ്പദമല്ലാത്ത ഉപയോക്താക്കളെ മറ്റെന്തെങ്കിലും അനുകരിച്ചുകൊണ്ട് സ്വയം മൗണ്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കൂടാതെ, യുഎസ്ബി മെമ്മറി സ്റ്റിക്കിലേക്ക് യാന്ത്രികമായി ഇന്‍സ്റ്റാളുചെയ്യുന്ന വൈറസുകള്‍ എഴുതുകയും അത് അറിയാത്ത ഉപയോക്താവിന് കൈമാറുകയും ചെയ്യുന്നു.

  1. ഫയല്‍ലെസ് മാല്‍വെയര്‍

അംഗീകൃത പ്രോഗ്രാമുകള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ കംപ്യൂട്ടറുകളെ ബാധിക്കുന്നവയാണ് ഇവ. ഇവ ഫയലുകളെ ആശ്രയിക്കുന്നില്ല എന്നതിനാല്‍ ഇവയെ കംപ്യൂട്ടറില്‍ കണ്ടെത്താനോ ഡിലീറ്റ് ചെയ്യാനോ പ്രയാസമായിരിക്കും.

മാല്‍വെയറില്‍ നിന്ന് നമ്മുടെ സിസ്റ്റ്‌ത്തെ എങ്ങനെ സംരക്ഷിക്കാം;

നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റ്ം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക. പഴയ ഒഎസുകളിലാണ് സൈബര്‍ക്രിമിനലുകള്‍ അറ്റാക്ക് ചെയ്യാന്‍ കൂടുതല്‍ എളുപ്പം. കംപ്യൂട്ടറിലായാലും സ്മാര്‍ട്ട്‌ഫോണിലായാലും മിനിമം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക. ഉപയോഗിക്കാത്തവ ഡിലീറ്റ് ചെയ്യുക. ഉചിതമല്ലാത്ത രീതിയില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. (ഇ-മെയില്‍, ടെക്‌സ്റ്റ് മെസേജ് എന്നിങ്ങളെ എതുതരത്തില്‍ വരുന്നതായാലും). വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇ മെയിലുകള്‍ തീര്‍ച്ചയായും ഒഴിവാക്കുക. ബാങ്കുകളുടെ പേരില്‍ വരുന്ന ഇ മെയിലുകള്‍ തീര്‍ച്ചയായും കൃത്യമായി പരിശോധിക്കുക. സാധിക്കുമെങ്കില്‍ ഒരു ആന്റിമാല്‍വെയര്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *